Saturday, April 19
BREAKING NEWS


Elephant മസ്തകത്തിൽ മുറിവേറ്റ ആനയെ കണ്ടെത്തി; ചികിത്സ ഇന്ന് തുടങ്ങും

By News Desk

Elephant തൃശ്ശൂർ: മസ്തകത്തിൽ മുറിവേറ്റ ആനയെ കണ്ടെത്തി. ആന നിലയുറപ്പിച്ചിരിക്കുന്നത് വെറ്റിലപ്പാറ പ്ലാൻ്റേഷൻ കോർപറേഷൻ്റെ ഫാക്ടറിക്ക് സമീപമാണ്. ആന ക്ഷീണിതന്നെന്നും ആരോഗ്യനില മോശമായി തുടരുകയാണെന്നും വനം വകുപ്പ് പറഞ്ഞു. കൊമ്പനെ ചികിത്സിക്കാനായി ചീഫ് വെറ്ററിനറി ഓഫീസര്‍ അരുണ്‍ സഖറിയയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നെത്തും. ആനയെ നിരീക്ഷിച്ചശേഷം എങ്ങനെ ചികിത്സ നല്‍കാമെന്ന് തീരുമാനിക്കും.

Also Read: https://www.buddsmedia.com/plus-one-student-was-found-dead-in-the-school/

അതേസമയം, ആനയെ കൊണ്ടുവന്ന് പരിചരിക്കുന്നതിനായി കോടനാട് അഭയാരണ്യത്തിൽ തയ്യാറെടുപ്പുകൾ തുടങ്ങി. രണ്ട് വർഷം മുൻപ് അരികൊമ്പന് ഒരുക്കിയ കൂട് തന്നെ അതിരപ്പിള്ളിയിൽ നിന്നെത്തുന്ന കൊമ്പനും മതിയോ എന്ന ആലോചനയിലാണ് വനം വകുപ്പ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *