
കൊച്ചി: എറണാകുളം സബ് ജയിലിൽ നിന്ന് ലഹരിക്കേസ് പ്രതി ജയിൽ ചാടി. പശ്ചിമബംഗാള്‍ സ്വദേശി മണ്ഡി ബിശ്വാസ് ആണ് ജയിൽ അധികൃതരുടെ കണ്ണുവെട്ടിച്ച് കടന്നു കളഞ്ഞത്. ശനിയാഴ്ച ഉച്ചയ്ക്ക് 2.45-ഓടെയാണ് തടവുകാരൻ ജയിൽ ചാടിയതെന്നാണ് റിപ്പോർട്ട്.
Also Read: https://www.buddsmedia.com/harassment-by-alcoholic-husbands-2-women-married-each-other-in-up/
കഴിഞ്ഞ ദിവസമാണ് ലഹരിവിൽപ്പന കേസ്സിൽ റിമാൻഡിലായ പ്രതിയെ ജയിലിലെത്തിച്ചത്. ജനൽ വഴിയാണ് ഇയാൾ ചാടിപ്പോയത് എന്നാണ് വിവരം. ഇയാളെ കണ്ടെത്താനായി പോലീസ് തിരച്ചിലാരംഭിച്ചു. സബ് ജയിലിനോട് ചേർന്നുള്ള മംഗളവനം പ്രദേശത്ത് തിരച്ചിൽ നടത്തുന്നുണ്ട്.