Saturday, April 19
BREAKING NEWS


‘ദിലീപിനെ കുരുക്കി സര്‍ക്കാര്‍ സുപ്രീം കോടതിയില്‍; അതിജീവിത പ്രതികളെ തിരിച്ചറിഞ്ഞു, വിസ്തരിച്ചത് 7 ദിവസം. Actress Attack Case

By Bijjesh uddav

(Actress Attack Case) നടി ആക്രമിക്കപ്പെട്ട കേസില്‍ ജാമ്യം തേടി സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ് കേസിലെ ഒന്നാം പ്രതിയായ പള്‍സർ സുനി.

  • കേസിലെ മറ്റെല്ലാ പ്രതികള്‍ക്കും ജാമ്യം നല്‍കിയിട്ടും താൻ 7 വർഷമായി വിചാരണ തടവുകാരനായി തുടരുകയാണെന്നാണ് സുപ്രീം കോടതിയില്‍ സുനി വാദിച്ചത്. ആരോഗ്യപ്രശ്നം നേരിടുന്നതിനാല്‍ ജാമ്യം അനുവദിക്കണമെന്നും ഹർജിയില്‍ ആവശ്യപ്പെട്ടിരുന്നു.

സുനിയുടെ ഹർജി പരിഗണിച്ച കോടതി സംസ്ഥാന സർക്കാരിനോട് വിശദമായി റിപ്പോർട്ട് തേടി. ഇപ്പോഴിതാ കോടതിയില്‍ ഇത് സംബന്ധിച്ച്‌ സത്യവാങ്മൂലം സമർപ്പിച്ചിരിക്കുകയാണ് കേരളം.

പള്‍സർ സുനിക്ക് ജാമ്യം അനുവദിക്കരുതെന്ന് സത്യവാങ്മൂലത്തില്‍ കേരളം ശക്തമായി ആവശ്യപ്പെട്ടു. കേസില്‍ എട്ടാം പ്രതിയായ ദിലീപിനെതിരേയും സർക്കാർ രംഗത്തെത്തി.

പള്‍സർ സുനിക്ക് ജാമ്യം അനുവദിച്ചാല്‍ ഇയാള്‍ ദൃശ്യങ്ങള്‍ പരസ്യപ്പെടുത്തുമെന്ന് അതിജീവിതയെ ഭീഷണിപ്പെടുത്താൻ സാധ്യതയുണ്ടെന്നാണ് സത്യവാങ്മൂലത്തില്‍ സർക്കാർ ചൂണ്ടിക്കാട്ടുന്നത്.വിചാരണ തന്നെ അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ ഇയാളില്‍ നിന്നും ഉണ്ടായേക്കാം.

ജാമ്യത്തിലിറങ്ങിയാല്‍ ഇയാള്‍ മുങ്ങാൻ സാധ്യതയുണ്ടെന്നും സർക്കാർ ചൂണ്ടിക്കാട്ടുന്നു. അതിക്രൂരമായ ആക്രമണമാണ് അതിജീവിതയ്ക്ക് നേരെ ഉണ്ടായിരിക്കുന്നത്. കേരളത്തില്‍ വളരെ അപൂർവ്വമായി മാത്രമാണ് ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുള്ളത്. ജാമ്യം അനുവതിക്കുന്നത് സുപ്രീം കോടതിയുടെ മുൻ ഉത്തരവുകളുടെ ലംഘനമാണെന്ന് സർക്കാർ പറയുന്നു.

കേസില്‍ ദിലീപ് അടിസ്ഥാന രഹിതമായ കഥകള്‍ മെനയാൻ ശ്രമിക്കുകയാണെന്നും കേരളം കോടതിയില്‍ പറഞ്ഞു. കേസ് നീട്ടിക്കൊണ്ടുപോകാനുള്ള ശ്രമമാണ് ദിലീപ് നടത്തുന്നത്.

അതിജീവിതയെ ഏഴ് ദിവസമാണ് വിസ്തരിച്ചത്. കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെ 87 ദിവസം. സംവിധായകൻ ബാലചന്ദ്രകുമാറിനെ മുപ്പത്തി അഞ്ചര ദിവസവും സൈബർ ഫോറൻസിക് വിദഗ്ദ്ധനായ ഡോ സുനില്‍ എസ് പിയെ 21 ദിവസവും സൈബർ ഫോറൻസിക് വിദഗ്ദ്ധ ദീപ എ എസിനെ 13 ദിവസവും വിസ്തരിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *