
Adoor rape അടൂർ: പതിനേഴുകാരിയെ ബന്ധുക്കളും സുഹൃത്തുക്കളും സഹപാഠികളും നിരന്തരം പീഡിപ്പിച്ച സംഭവത്തിൽ മന്ത്രവാദി അറസ്റ്റിൽ. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ പെൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് മന്ത്രവാദി ആദിക്കാട്ടു കുളങ്ങര സ്വദേശി ബദർ സമനെ (62) ആണ് അറസ്റ്റിലായത്.
പഠനത്തിൽ ശ്രദ്ധയില്ല എന്ന് പറഞ്ഞ് മാതാപിതാക്കളാണ് പെൺകുട്ടിയെ ഇയാളുടെ അടുത്ത് എത്തിച്ചത്. മാതാപിതാക്കളെ മുറിക്കു പുറത്തു നിർത്തിയായിരുന്നു ഇയാൾ പീഡനം നടത്തിയത്. സ്കൂളിൽ ശിശുക്ഷേമസമിതി നടത്തിയ കൗൺസലിങ്ങിലാണ് പീഡനവിവരം പുറത്തറിഞ്ഞത്.
പെൺകുട്ടിയുടെ മൊഴി പ്രകാരം ഒമ്പത് കേസാണ് രജിസ്റ്റർ ചെയ്തത്. കേസിൽ നേരത്തെ നാലുപേരെ അടൂർ പൊലീസ് പിടികൂടിയിരുന്നു. നൂറനാട് പോലീസ് പരിധിയിലും ഒരു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
സ്കൂളിൽ തുടർച്ചയായി എത്താതിരുന്നതിനെ തുടർന്ന് അധ്യാപിക അന്വേഷിച്ചപ്പോൾ കുട്ടിയുടെ നഗ്നഫോട്ടോകൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നതിലെ വിഷമമാണ് കാരണമെന്ന് ബോധ്യപ്പെട്ടു.
കുട്ടിയെ പീഡിപ്പിച്ച സാജൻ (24), ആദർശ് (25), സച്ചിൻ കുറുപ്പ് (25), കൃഷ്ണാനന്ദ് (21) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.