
Araattannan കൊച്ചി : സിനിമയുടെ റിവ്യു നല്‍കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് സന്തോഷ് വര്‍ക്കിയെ തിയേറ്ററില്‍ നിന്ന് പുറത്താക്കാൻ കാരണമായത്. കൊച്ചിയിലെ വനിത വിനീത തിയേറ്ററില്‍ നിന്നാണ് സന്തോഷ് വര്‍ക്കിയെ പുറത്താക്കിയത്.
”ഭ്രാന്തന്റെ റിവ്യു എടുക്കേണ്ട എന്ന് പറഞ്ഞു. അവന്റെ തിയേറ്റര്‍ ഫേമസ് ആക്കിയത് ഞാനാണ്. എന്നിട്ട് ഞാനിപ്പോള്‍ ഭ്രാന്തനായി. തിയേറ്ററിന്റെ മുതലാളി ആണ് ഇതെല്ലാം പറഞ്ഞത്. തിയേറ്ററില്‍ നിന്ന് തുടങ്ങിയത് ആരാണ്? ഇന്നിവിടെ നടന്നത് എന്താണ്?,” സന്തോഷ് വര്‍ക്കി മാധ്യമങ്ങളോട് ചോദിച്ചു.
സന്തോഷ് വര്‍ക്കി, അലിന്‍ ജോസ് പെരേര എന്നിവര്‍ക്കെതിരെ നേരത്തെ നടി സാനിയ ഇയ്യപ്പന്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തത്തെത്തിയിരുന്നു. വനിത വിനീത തിയേറ്ററിലേക്ക് പോകാന്‍ പേടിയാണെന്നായിരുന്നു താരം പറഞ്ഞിരുന്നത്.
സുഹൃത്ത് സിനിമയ്ക്കായി ടിക്കറ്റ് ബുക്ക് ചെയ്തത് വനിത എന്ന് പറഞ്ഞതോടെ താന്‍ വരുന്നില്ല, പിന്നെ പോയി സിനിമ കണ്ടോളാമെന്ന് പറയുകയായിരുന്നുവെന്നാണ് സാനിയ പറഞ്ഞത്. ഈ സ്ഥലം ഫാന്‍സി ഡ്രസ് കോംപറ്റീഷന്റെ ഇടമായി മാറിയിരിക്കുകയാണെന്നും പേടിയാണ് അവിടെ പോകാനെന്നും സാനിയ പറഞ്ഞിരുന്നു.
തന്നെ എല്ലാവരും ചേര്‍ന്ന് ഭ്രാന്തനാക്കിയെന്ന് സന്തോഷ് വര്‍ക്കി പ്രതികരിച്ചു. ആറാട്ടണ്ണനെ ആര്‍ക്കും വേണ്ട, ആറാട്ടണ്ണന്‍ ഭ്രാന്തനാണ്. ഭ്രാന്തന്റെ റിവ്യു എടുക്കേണ്ട എന്ന് പറഞ്ഞതായി സന്തോഷ് വര്‍ക്കി മാധ്യമങ്ങളോട് പ്രതികരിച്ചു.