
Balaramapuram murder തിരുവനന്തപുരം : ബാലരാമപുരത്തെ രണ്ടര വയസ്സുകാരിയുടെ കൊലപാതകത്തില്‍ അമ്മ ശ്രീതുവിന്റെ സാമ്ബത്തിക ഇടപാടുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം. ശ്രീതുവിന് പണം നല്‍കിയ മൂന്ന് പേരെ പൊലീസ് വിളിച്ചു വരുത്തി മൊഴി എടുത്തു.
ദേവസ്വം ബോർഡില്‍ ജോലി വാഗ്താനം ചെയ്തുകൊണ്ട് ശ്രീതുവില്‍ നിന്ന് പണം തട്ടിയതായി പൊലീസിന് മൊഴി ലഭിച്ചു.
ദേവസ്വം ബോർഡിലെ താത്കാലിക ജീവനക്കാരിയായിരുന്നു ശ്രീതു. പ്രദേശത്തെ സ്കൂളിലെ പിടിഎ അംഗങ്ങള്‍ ഉള്‍പ്പടെ ശ്രീതുവിന് ഇതിനായി പണം നല്‍കിയിരുന്നു.
അതേസമയം കുട്ടിയുടെ അമ്മാവൻ ഹരികുമാറിനെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. തിങ്കളാഴ്ച മാനസികാരോഗ്യ വിദഗ്ധന്റെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം. കേസില്‍ പ്രതി ഇടയ്ക്കിടെ മൊഴി മാറ്റി പറയുന്നത് പൊലീസിനെ കുഴക്കിയിരുന്നു. കൊലപാതകത്തിലെ ദുരൂഹത നീക്കാനായാണ് കൂടുതല്‍ ചോദ്യം ചെയ്യല്‍.