Saturday, April 19
BREAKING NEWS


Bjp Kannur കണ്ണൂരിൽ ബിജെപി വളരുന്നുവെന്ന് സിപിഐ എം പ്രവർത്തന റിപ്പോർട്ട്; പാർട്ടി കേന്ദ്രങ്ങളിൽ വോട്ട് ചോർച്ച

By News Desk

Bjp Kannur കണ്ണൂർ: പാർട്ടി കേന്ദ്രമായ കണ്ണൂരിൽ ബിജെപി വളരുന്നുവെന്ന് സിപിഐ എം പ്രവർത്തന റിപ്പോർട്ട്. പാർട്ടി കേന്ദ്രങ്ങളിൽ ഇതുവരെയില്ലാത്ത വോട്ട് ചോർച്ചയുണ്ടായെന്നും ബിജെപി സാന്നിധ്യം പലയിടങ്ങളിലും വർധിച്ചു.

താഴെത്തട്ടിൽ അണികളും നേതാക്കളും തമ്മിൽ അകലം വർധിക്കുന്നുവെന്നും വിമര്‍ശനം. വനം വകുപ്പിന്റെ പ്രവർത്തനങ്ങളിൽ മലയോര മേഖലയിലെ ജനങ്ങൾക്ക് അതൃപ്തി എന്നും പ്രവർത്തന റിപ്പോർട്ടിലുണ്ട്.

Also Read : http://വൈക്കം താലൂക്ക് ആശുപത്രിയിൽ തലയ്‌ക്ക് പരിക്കേറ്റ 11 വയസുകാരന്റെ തലയിൽ തുന്നലിട്ടത് മൊബൈൽ ഫോൺ വെളിച്ചത്തിൽ https://www.buddsmedia.com/vaikom-taluk-hospital-11-year-old-boy-s-head-was-stitched-up-in-the-light-of-his-mobile-phone/

കണ്ണൂർ തളിപ്പറമ്പിൽ നടക്കുന്ന സിപിഐഎം ജില്ലാ സമ്മേളനത്തിൽ ഇന്ന് പൊതുചർച്ച നടക്കും. ഇന്നലെ ജില്ലാ സെക്രട്ടറി അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിന്മേലാണ് പൊതുചർച്ച. ഓരോ ഏരിയ കമ്മിറ്റിയിൽ നിന്നും ഒന്നോ രണ്ടോ പേർ പൊതുചർച്ചയിൽ പങ്കെടുത്ത് സംസാരിക്കും.

Also Read : http://മുകേഷിനെ കൈവിടാതെ സിപിഐഎം; എംഎൽഎ സ്ഥാനം രാജിവെക്കില്ല https://www.buddsmedia.com/mukesh-mla-mukesh-may-not-be-resign-as-mla-amid-sexual-harassments-allegation/

പാർട്ടി സംസ്ഥാന സെക്രട്ടറിയും ജില്ലാ സെക്രട്ടറിയും ഇതിന് മറുപടി നൽകും. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ ആലപ്പുഴ സമ്മേളനത്തിലെ പോലെ മുഖ്യമന്ത്രിയും മറുപടി പറഞ്ഞേക്കും.

മുഖ്യമന്ത്രി പിണറായി വിജയൻ മുഴുവൻസമയം ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *