Saturday, April 19
BREAKING NEWS


Education

Smart Anganwadi സ്മാര്‍ട്ട് അങ്കണവാടികള്‍: സംസ്ഥാനതല ഉദ്ഘാടനം നാളെ മുഖ്യമന്ത്രി നിര്‍വഹിക്കും
Education, Kerala News, Thiruvananthapuram

Smart Anganwadi സ്മാര്‍ട്ട് അങ്കണവാടികള്‍: സംസ്ഥാനതല ഉദ്ഘാടനം നാളെ മുഖ്യമന്ത്രി നിര്‍വഹിക്കും

Smart Anganwadi തിരുവനന്തപുരം: സംസ്ഥാനത്ത് പ്രവര്‍ത്തസജ്ജമായ 30 സ്മാര്‍ട്ട് അങ്കണവാടികളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പെരുങ്കടവിള ഒറ്റശേഖരമംഗലം കരവറ 60-ാം നമ്പര്‍ അങ്കണവാടി കേന്ദ്രീകരിച്ച് ജനാര്‍ദനപുരം ഹയര്‍സെക്കന്ററി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് ഫെബ്രുവരി 3 തിങ്കളാഴ്ച രാവിലെ 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. Also Read : http://'സൗഹൃദത്തിന് വില പറയുന്നോടാ?'; സോഷ്യൽ മീഡിയയിൽ വീണ്ടും ടൊവിനോ - ബേസിൽ കോംബോ https://www.buddsmedia.com/tovino-basil-latest-news-basil-joseph-trolls-once-again-tovino-thomas/ https://www.youtube.com/watch?v=WYjYeBsEgwY ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ചടങ്ങില്‍ അധ്യക്ഷത വഹിക്കും. സി.കെ. ഹരീന്ദ്രന്‍ എംഎല്‍എ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും. അതത് സ്മാര്‍ട്...
Kannur University VC കണ്ണൂർ മുൻ വിസി നടത്തിയ അസിസ്റ്റന്റ് പ്രൊഫസർ നിയമനങ്ങൾ റദ്ദാക്കി; വീണ്ടും സെലക്ഷൻ കമ്മിറ്റികൂടി നിയമനം നടത്താൻ ഉത്തരവ്
Education, Kannur

Kannur University VC കണ്ണൂർ മുൻ വിസി നടത്തിയ അസിസ്റ്റന്റ് പ്രൊഫസർ നിയമനങ്ങൾ റദ്ദാക്കി; വീണ്ടും സെലക്ഷൻ കമ്മിറ്റികൂടി നിയമനം നടത്താൻ ഉത്തരവ്

Kannur University VC കൊച്ചി : കണ്ണൂർ സർവ്വകലാശാല വിസി ആയിരുന്ന ഡോ: ഗോപിനാഥ് രവീന്ദ്രന്റെ നിയമനം അസാധുവായി സുപ്രീംകോടതി പ്രഖ്യാപിച്ച ശേഷം രവീന്ദ്രൻ അധ്യക്ഷനായി നടത്തിയ സെലക്ഷൻ കമ്മിറ്റി ശുപാർശ ചെയ്ത രണ്ട് അസിസ്റ്റന്റ് പ്രൊഫസർമാരുടെ നിയമനങ്ങൾ റദ്ദാക്കിക്കൊണ്ട് ഹൈക്കോടതി ജസ്റ്റിസ് എൻ.നഗരേഷ് ഉത്തരവിട്ടു. Also Read : http://ബാലരാമപുരത്ത് രണ്ടര വയസുകാരിയെ കൊലപ്പെടുത്തിയത് അമ്മാവൻ ഹരികുമാർ. പ്രതി കുറ്റം സമ്മതിച്ചു; ഒറ്റയ്‌ക്കാണ് കൃത്യം ചെയ്തതെന്ന് ഇയാള്‍ https://www.buddsmedia.com/balaramapuram-kerala-toddler-murder-uncle-admits-crime/ https://www.youtube.com/watch?v=eD3acYDZhVU&t=7s കണ്ണൂർ സർവ്വകലാശാല ജോഗ്രഫി വകുപ്പിൽ നിയമനത്തിന് ഇൻറർവ്യൂവിൽ ഹാജരായ ഡോ: കെ. പി.ബിന്ദു ഡോ: പി.പി. ജിൻസി എന്നിവർ ഫയൽ ചെയ്ത ഹർജിയിലാണ് ഉത്തരവ്. മുൻ വിജ്ഞാപന പ്രകാരം പുതുതായി സെലക്ഷൻ കമ്മിറ്റി ചേർന്ന് ...
സ്കൂളുകളില്‍ അതിവേഗ ബ്രോഡ്ബാന്‍‍ഡ് ഇന്റർനെറ്റ് ഉറപ്പാക്കും:മന്ത്രി വി. ശിവന്‍കുട്ടി Kerala minister
Education

സ്കൂളുകളില്‍ അതിവേഗ ബ്രോഡ്ബാന്‍‍ഡ് ഇന്റർനെറ്റ് ഉറപ്പാക്കും:മന്ത്രി വി. ശിവന്‍കുട്ടി Kerala minister

Kerala minister സംസ്ഥാനത്തെ സ്കൂളുകളിലെ ബ്രോഡ്ബാന്‍ഡ് ഇന്റർനെറ്റ് ലഭ്യത സംബന്ധിച്ച് ചില മാധ്യമങ്ങളില്‍ വരുന്ന വാർത്തകള്‍ പൂർണമായും വസ്തുതകള്‍ക്ക് നിരക്കുന്നതല്ലെന്ന്പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഹൈടെക് പദ്ധതിയുടെ ഭാഗമായി നേരത്തെ 9205 പ്രൈമറി - അപ്പർപ്രൈമറി സ്കൂളുകളില്‍ 2 എംബിപിഎസ് വേഗതയിലും 4752 ഹൈസ്കൂള്‍ - ഹയർസെക്കണ്ടറി സ്കൂളുകളില്‍ ആദ്യം 8 എംബിപിഎസ് വേഗതയിലും പിന്നീട് 100എംബിപിഎസ് വേഗതയിലും ബി.എസ്.എന്‍.എല്‍ വഴി ബ്രോഡ്ബാന്‍ഡ് ഇന്റർനെറ്റ് കണക്ഷന്‍ നല്‍കിയിരുന്നു. പ്രൈമറി തലത്തില്‍ ആദ്യ നാലു വർഷവും സെക്കണ്ടറിതലത്തില്‍ ആദ്യ അഞ്ചുവർഷവും ഇതിനായി കിഫ്ബിയില്‍ നിന്നാണ് ധനസഹായം കണ്ടെത്തിയിരുന്നത്. ഇതിന് പ്രതിവർഷം 10.2 കോടി രൂപ ചെലവു വന്നിരുന്നു. https://www.youtube.com/watch?v=fgF04dOuT20 ഈ സാഹചര്യത്തിലാണ് കിഫ്ബി പദ്ധതി പൂ‍ർത്തിയാകുന്ന മുറയ...
കോളേജുകളിൽ ഷിഫ്റ്റ് അടിസ്ഥാനത്തിൽ ജനുവരി ഒന്ന് മുതൽ ക്ലാസുകൾ ആരംഭിക്കും
Education, Kerala News, Latest news

കോളേജുകളിൽ ഷിഫ്റ്റ് അടിസ്ഥാനത്തിൽ ജനുവരി ഒന്ന് മുതൽ ക്ലാസുകൾ ആരംഭിക്കും

പരീക്ഷയുടെ ഭാഗമായ പ്രാക്ടിക്കൽ പരീക്ഷയ്ക്ക് തയ്യാറെടുന്നവർക്ക് ജനുവരി ഒന്ന് മുതൽ ക്ലാസുകൾ ആരംഭിക്കും. റിവിഷൻ ക്ലാസുകൾക്കും, സംശയങ്ങൾക്കും ജനുവരി ഒന്ന് മുതൽ സ്കൂൾ തലത്തിൽ ക്രമീകരണം ഉണ്ടാകും. നിവവിലുള്ള അധ്യാപകരുടെ സേവനം പ്രയോജനപ്പെടുത്തി കൊണ്ട് 10, 12 ക്ലാസുകളിലെ കുട്ടികൾക്ക് വീട്ടുകാരുടെ സഹായത്തോടെ സ്കൂളിൽ പോകാം. എസ് എസ് എൽസി പരീക്ഷയും ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി രണ്ടാം വർഷ പരീക്ഷകളും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മാർച്ച് 17 മുതൽ 30 വരെ നടത്താൻ തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആണ് തീരുമാനം ഉണ്ടായത്. കോളേജ് തലത്തിൽ അവസാന വർഷ ബിരുദ ക്ലാസുകളും, പോസ്റ്റ് ഗ്രാജുവേറ്റ് ക്ലാസുകളും പകുതി വിദ്യാർത്ഥികളെ വെച്ച് ഷിഫ്റ്റ്‌ ആയിരുന്നു ജൂൺ ആദ്യം മുതൽ ആരംഭിക്കും. യോഗത്തിൽ ആരോഗ്യ മന്ത്രി കെ കെ ശൈലജ, ജെ മേഴ്‌സിക്കുട്ടി അമ്മ, സി രവീന്ദ്രനാഥ്, കെ. ടി ജലീ...
എസ്എസ്എല്‍സി , പ്ലസ് ടു പരീക്ഷകള്‍ മാര്‍ച്ച് 17 മുതല്‍ നടത്തും
Education, Thiruvananthapuram

എസ്എസ്എല്‍സി , പ്ലസ് ടു പരീക്ഷകള്‍ മാര്‍ച്ച് 17 മുതല്‍ നടത്തും

സംസ്ഥാനത്തെ എസ്എസ്എല്‍സി, ഹയര്‍ സെക്കന്ററി പരീക്ഷകള്‍ മാര്‍ച്ച് 17 മുതല്‍ നടത്താന്‍ തീരുമാനം. എസ്എസ്എല്‍സി പരീക്ഷയും ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി രണ്ടാം വര്‍ഷ പരീക്ഷകളും കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച് മാര്‍ച്ച് 17 മുതല്‍ 30 വരെ നടത്താനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗമാണ് തീരുമാനം. പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പൊതുപരീക്ഷകള്‍ക്കുള്ള ക്രമീകരണവും വിദ്യാഭ്യാസ വകുപ്പ് ഉടനെ നടത്തും. പൊതുപരീക്ഷയുടെ ഭാഗമായുള്ള പ്രാക്ടിക്കല്‍ പരീക്ഷക്ക് തയ്യാറെടുക്കുന്നവര്‍ക്കുള്ള ക്ലാസുകള്‍ ജനുവരി ഒന്നു മുതല്‍ ആരംഭിക്കും. ജൂണ്‍ ഒന്നു മുതല്‍ ആരംഭിച്ച ഓണ്‍ലൈന്‍ ക്ലാസുകളുടെ റിവിഷനും സംശയദൂരീകരണവും ജനുവരി ഒന്നു മുതല്‍ സ്‌കൂള്‍തലത്തില്‍ നടത്തുന്നതിന് ക്രമീകരണമുണ്ടാക്കും. മാതൃകാപരീക്ഷകളും വിദ്യാര്‍ത്ഥ...
സ്‌കൂള്‍ ബാഗിന് അമിതഭാരം വേണ്ട; സംസ്ഥാനങ്ങള്‍ക്ക് പുതിയ നിര്‍ദ്ദേശങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍
Education

സ്‌കൂള്‍ ബാഗിന് അമിതഭാരം വേണ്ട; സംസ്ഥാനങ്ങള്‍ക്ക് പുതിയ നിര്‍ദ്ദേശങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍

10 ദിവസമെങ്കിലും സ്‌കൂള്‍ ബാഗിന്റെ ഭാരമില്ലാതെ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളില്‍ പോകാനുള്ള അവസരമൊരുക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍. പുതിയ ദേശീയ വിദ്യാഭ്യാസ നയം നടപ്പില്‍ വരുത്തുന്നതിന്റെ ഭാഗമായിട്ടാണ് ഈ മാറ്റം. ഒന്നാം ക്ലാസ് മുതല്‍ 12ാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പത്ത് ദിവസമെങ്കിലും ബാഗിന്റെ ഭാരമില്ലാതെ ക്ലാസില്‍ പോകാനുള്ള സാഹചര്യം ഒരുക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തില്‍ വ്യക്തമാക്കുന്നു. അതുപോലെ തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് തൊഴിലധിഷ്ഠിത വിദ്യാഭ്യാസം ലഭിക്കാനുള്ള സാഹചര്യവും നല്‍കണം. എല്ലാ സംസ്ഥാനങ്ങളിലെയും വിദ്യാഭ്യാസ സെക്രട്ടറിമാര്‍ക്ക് അയച്ച കത്തില്‍ ഒന്നാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികളുടെ ബാഗിന്റെ ഭാരം അവരുടെ ശരീരഭാരത്തിന്റെ പത്ത് ശതമാനത്തില്‍ കൂടാന്‍ പാടില്ലെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ പ്രീ പ്രൈമറ...
10നും 12നും കൂടുതൽ ക്ലാസുകളുമായി ഫസ്റ്റ്‌ബെല്ലിൽ തിങ്കളാഴ്ച്ച മുതൽ പുനഃക്രമീകരണം
Education, Thiruvananthapuram

10നും 12നും കൂടുതൽ ക്ലാസുകളുമായി ഫസ്റ്റ്‌ബെല്ലിൽ തിങ്കളാഴ്ച്ച മുതൽ പുനഃക്രമീകരണം

കൈറ്റ് വിക്ടേഴ്‌സിലൂടെ സംപ്രേഷണം ചെയ്തുവരുന്ന ഫസ്റ്റ്‌ബെൽ ഡിജിറ്റൽ ക്ലാസുകൾ ആദ്യം പൊതുപരീക്ഷ നടക്കുന്ന പത്ത്, പന്ത്രണ്ട്  ക്ലാസുകൾക്ക് കൂടുതൽ സമയം നൽകിക്കൊണ്ട് തിങ്കളാഴ്ച്ച (ഡിസംബർ 7) മുതൽ പുനഃക്രമീകരിച്ചു. പുതിയ ടൈംടേബിൾ അനുസരിച്ച് തിങ്കൾ മുതൽ വെള്ളിവരെ പ്ലസ് ടുവിന് ദിവസം ഏഴു ക്ലാസുകളും പത്തിന് അഞ്ചു ക്ലാസുകളും ഉണ്ടാകും. പ്ലസ് ടുവിന് നിലവിലുള്ള 3 ക്ലാസുകൾക്ക് പുറമെ വൈകുന്നേരം 4 മുതൽ 6 മണി വരെ 4 ക്ലാസുകളാണ്  അധികമായി സംപ്രേഷണം ചെയ്യുന്നത്. എന്നാൽ ഇത് വിവിധ വിഷയ ഗ്രൂപ്പുകളായതുകൊണ്ട്  ഒരു കുട്ടിക്ക് പരമാവധി അഞ്ച് ക്ലാസിൽ കൂടുതൽ കാണേണ്ടി വരുന്നില്ല. പ്ലസ്‌വണ്ണിനു നിലവിലുള്ളപോലെ രാവിലെ 11 മുതൽ 12 മണി വരെ രണ്ട് ക്ലാസുകൾ ഉണ്ടാകും. പത്താം ക്ലാസിന് രാവിലെ 9.30 മുതൽ 11.00മണി വരെയുള്ള 3 ക്ലാസുകൾക്ക് പുറമെ വൈകുന്നേരം 3.00 മുതൽ 4.00 മണി വരെ രണ്ടു ക്ലാസുകൾ കൂടി അധികമായി സംപ്രേഷണം ചെയ...
Education

സ്‌കോൾ കേരള: പ്ലസ് വൺ പ്രവേശന തീയതി നീട്ടി

സ്‌കോൾ-കേരള മുഖേനയുള്ള പ്ലസ് വൺ പ്രവേശനത്തിന് പിഴയില്ലാതെ ഡിസംബർ 10 വരെയും 60 രൂപ പിഴയോടെ 18 വരെയും ഫീസടച്ച് രജിസ്റ്റർ ചെയ്യാം. ഓൺലൈൻ രജിസ്‌ട്രേഷനും മാർഗ്ഗനിർദ്ദേശങ്ങളും www.scolekerala.org സന്ദർശിക്കുക. ഓൺലൈനായി രജിസ്‌ട്രേഷൻ നടത്തിയശേഷം അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധ രേഖകളും രണ്ട് ദിവസത്തിനകം എക്‌സിക്യൂട്ടീവ് ഡയറക്ടർ, സ്‌കോൾ-കേരള, വിദ്യാഭവൻ, പൂജപ്പുര പി.ഒ, തിരുവനന്തപുരം-12 എന്ന വിലാസത്തിൽ തപാൽ മാർഗ്ഗം അയയ്ക്കണം. അന്വേഷണങ്ങൾക്ക് സംസ്ഥാന/ജില്ലാ ഓഫീസുകളിലെ ഫോൺ നമ്പറുകളിൽ ബന്ധപ്പെടണം. ...
യൂണിവേഴ്‌സിറ്റി കോളേജിലെ പരീക്ഷാ നടത്തിപ്പിലെ വിവരങ്ങള്‍ നല്‍കിയില്ല, മുന്‍ പരീക്ഷാചുമതലക്കാരന് പിഴ ശിക്ഷ
Education, Thiruvananthapuram

യൂണിവേഴ്‌സിറ്റി കോളേജിലെ പരീക്ഷാ നടത്തിപ്പിലെ വിവരങ്ങള്‍ നല്‍കിയില്ല, മുന്‍ പരീക്ഷാചുമതലക്കാരന് പിഴ ശിക്ഷ

യൂണിവേഴ്‌സിറ്റി കോളേജിലെ പരീക്ഷാ നടത്തിപ്പിലെ വിവരങ്ങള്‍ നല്‍കാത്തതില്‍ മുന്‍ പരീക്ഷാചുമതലക്കാരന് പിഴ ശിക്ഷ. കൃത്യമായി വിവരങ്ങള്‍ നല്‍കാത്തതില്‍ ഡോ.അബ്ദുള്‍ ലത്തീഫിന് മുഖ്യവിവരാവകാശ കമ്മീഷണറാണ് പിഴ വിധിച്ചത്. യൂണിവേഴ്‌സിറ്റി കോളേജില്‍ എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി ഓഫീസില്‍ നിന്നും പ്രതി ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും ഉത്തരക്കടലാസുകള്‍ കണ്ടെടുത്തതോടെയാണ് പരീക്ഷാ നടത്തിപ്പിലെ ക്രമക്കേടും പിഎസ്സി പരീക്ഷയില്‍ അടക്കം പ്രതികളുടെ മറ്റ് തട്ടിപ്പുകളും മറനീങ്ങിയത്. ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് തള്ളി അന്നത്തെ കൊളെജ് വിദ്യാഭ്യാസ ഡയറക്ടറുടെ ചുമതല വഹിച്ച ഡോ.സുമ രംഗത്തെത്തിയതും വിവാദമായിരുന്നു. പിന്നീടുള്ള സര്‍വ്വകലാശാല കണ്ടെത്തലില്‍ കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ വിശദീകരണം പൊളിഞ്ഞതിന് പിന്നാലെയാണ് കൃത്യമായ വിവരങ്ങള്‍ നല്‍കാതെയുള്ള യൂണിവേഴ്‌സിറ്റി കോളേജിന്റെ ഒളിച്ചുകളിയും പുറത്താക...