Saturday, April 19
BREAKING NEWS


India

Wayanad Rehabilitation വയനാട് പുനരധിവാസത്തിന് 529.50 കോടി സഹായം അനുവദിച്ച് കേന്ദ്രം
India, Kerala News, News

Wayanad Rehabilitation വയനാട് പുനരധിവാസത്തിന് 529.50 കോടി സഹായം അനുവദിച്ച് കേന്ദ്രം

Wayanad Rehabilitation വയനാട്: വയനാട് പുനരധിവാസത്തിന് 529.50 കോടി രൂപ അനുവദിച്ച് കേന്ദ്രം. പുനര്‍നിര്‍മ്മാണത്തിനായി സമര്‍പ്പിച്ച 16 പ്രോജക്ടുകള്‍ക്ക് വായ്പയായാണ് തുക ലഭിക്കുക. വായ്പയായാണ് 529.50 കോടി രൂപ അനുവദിക്കുക. സംസ്ഥാനങ്ങള്‍ക്കുളള മൂലധന നിക്ഷേപ സഹായത്തില്‍ ഉള്‍പ്പെടുത്തിയാണ് വായ്പ അനുവദിച്ചിരിക്കുന്നത്. ടൌൺഷിപ്പിലെ പൊതു കെട്ടിടങ്ങൾ റോഡുകൾ, ദുരന്തമേഖലയിലെ പുഴയുടെ ഒഴുക്ക് ക്രമീകരിക്കൽ,സ്കൂൾ നവീകരണം തുടങ്ങിയ പദ്ധതികൾക്കാണ് സഹായം അനുവദിച്ചത്. Also Read: https://www.buddsmedia.com/donald-trump-permitted-to-extradite-2611-plotter-tahawwur-rana-to-india/ അതേസമയം വയനാട് പുനരധിവാസത്തിന് കേന്ദ്രത്തോട് കേരളം 2000 കോടിയുടെ പാക്കേജ് ആവശ്യപ്പെട്ടിരുന്നെങ്കിലും കേന്ദ്ര ബജറ്റില്‍ ഒന്നും കിട്ടിയിരുന്നില്ല. എന്നാല്‍ പുനരധിവാസം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് സംസ്ഥാന ധനമന്ത്രി പറഞ...
Extraditing Tahawwur Rana to India മുംബൈ ഭീകരാക്രമണ കേസ് പ്രതി തഹാവുര്‍ റാണയെ ഇന്ത്യയ്ക്ക് കൈമാറാനുള്ള ഉത്തരവ് ഡൊണാൾഡ് ട്രംപ് അംഗീകരിച്ചു
India, News

Extraditing Tahawwur Rana to India മുംബൈ ഭീകരാക്രമണ കേസ് പ്രതി തഹാവുര്‍ റാണയെ ഇന്ത്യയ്ക്ക് കൈമാറാനുള്ള ഉത്തരവ് ഡൊണാൾഡ് ട്രംപ് അംഗീകരിച്ചു

Extraditing Tahawwur Rana to India ന്യൂഡൽഹി: മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി തഹാവുർ റാണയെ ഇന്ത്യയ്ക്ക് കൈമാറുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യാഴാഴ്ച പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം നടന്ന സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് ട്രംപിന്റെ പ്രഖ്യാപനം. യുഎസിലെ അതീവ സുരക്ഷാ ജയിലില്‍ കഴിയുന്ന റാണയെ കൈമാറണമെന്ന് ഇന്ത്യ വര്‍ഷങ്ങളായി ആവശ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഇതിനിടയില്‍ റാണയെ ഇന്ത്യക്ക് കൈമാറാന്‍ അമേരിക്കയിലെ പരമോന്നത കോടതി അടുത്തിടെ ഉത്തരവിട്ടിരുന്നു. നിലവില്‍ അമേരിക്കയിലെ അതീവ സുരക്ഷാ ജയിലിലാണ് തഹാവുര്‍ റാണ കഴിയുന്നത്. 'അപകടകാരിയായ മനുഷ്യനെ ഞങ്ങള്‍ ഇന്ത്യക്ക് കൈമാറുകയാണ്' എന്നായിരുന്നു മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കിയത്. Also Read: https://www.buddsmedia.com/president-rule-announced-in-manipur/ ...
Manipur മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചു
India, News

Manipur മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചു

Manipur ന്യൂഡല്‍ഹി: മണിപ്പൂരില്‍ ഇനി രാഷ്രപതി ഭരണം. ഇതുസംബന്ധിച്ച് വിജ്ഞാപനം രാഷ്ട്രപതി ദ്രൗപതി മുര്‍മു പുറത്തിറക്കി. ബീരേൻ സിങ് രാജി വെച്ച സാഹചര്യത്തില്‍ പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതില്‍ ബിജെപി എംഎൽഎമാർക്കിടയിൽ ഭിന്നത തുടരുന്ന സാഹചര്യത്തിലാണ് ഭരണഘടനയുടെ 356-ാം വകുപ്പ് പ്രകാരം രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചുകൊണ്ട് നിര്‍ണായക വിജ്ഞാപനമിറക്കിയത്. കഴിഞ്ഞ ദിവസം ബിജെപി എംഎൽഎമാരുടെ യോഗം ചേർന്നെങ്കിലും അടുത്ത മുഖ്യമന്ത്രിയെ സംബന്ധിച്ച് സമവായമായിരുന്നില്ല. സ്പീക്കർ ടി എസ് സിങ്ങിനെ പിന്തുണയ്ക്കുന്ന ഒരു പക്ഷവും ബീരേൻ സിങ്ങ് അനുകൂലികൾ മറുവശത്തുമായാണ് പോരടിച്ചിരുന്നത്. മണിപ്പുരിന്റെ ചുമതലയുള്ള ബിജെപി നേതാവ് സംബിത് പത്രയും ബിജെപി സംസ്ഥാന പ്രസിഡന്റ് ശാരദാദേവിയും ഗവർണർ അജയ്കുമാർ ഭല്ലയെ കണ്ട് സാഹചര്യങ്ങൾ വിശദീകരിച്ചതിനു പിന്നാലെ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയുള്ള വിജ്ഞാപനമെത്തി. https:/...
Modi-Trump meeting മോദി – ട്രംപ് കൂടിക്കാഴ്ചയിലെ പ്രധാന തീരുമാനങ്ങള്‍
India, News

Modi-Trump meeting മോദി – ട്രംപ് കൂടിക്കാഴ്ചയിലെ പ്രധാന തീരുമാനങ്ങള്‍

Modi-Trump meeting വാഷിങ്ടണ്‍: വ്യാപാരം, പ്രതിരോധം, സാങ്കേതിക വിദ്യ, ഊര്‍ജം, പ്രതിരോധം, സുരക്ഷ തുടങ്ങി ഡോണള്‍ഡ് ട്രംപ്- മോദി കൂടിക്കാഴ്ചയില്‍ വിഷയമായത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള നിരവധി വിഷയങ്ങള്‍. കൂടിക്കാഴ്ച ഇന്ത്യ - യുഎസ്എ സൗഹൃദത്തിന് ഗണ്യമായ ആക്കം കൂട്ടുമെന്ന് മോദി എക്‌സില്‍ കുറിച്ചു. https://www.youtube.com/watch?v=YBhV9lP2XxE 500 ബില്യൻ ഡോളറിന്റെ ഉഭയകക്ഷി വ്യാപാരം 2030 ആകുമ്പോഴേക്കും ഇന്ത്യ - യുഎസ് വ്യാപാരം ഇരട്ടിപ്പിച്ച് 500 ബില്യന്‍ ഡോളറില്‍ എത്തിക്കാനുള്ള നടപടികള്‍ ആരംഭിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യുഎസില്‍ നിന്ന് കൂടുതല്‍ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ഇന്ത്യ വാങ്ങും. ഇന്ത്യ - യുഎസ് പുരോഗതിക്കു വേണ്ടി ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും ഇരുനേതാക്കളും പറഞ്ഞു. ഇന്ത്യയുടെ ഊർജ സുരക്ഷ ഉറപ്പാക്കാൻ യുഎസുമായി എണ്ണ, വാതക വ്യാപാ...
Uttar Pradesh യു.പിയില്‍ നവജാത ശിശുവിന്റെ മൃതദേഹം തെരുവുനായകള്‍ തിന്ന നിലയില്‍; ബന്ധുക്കള്‍ ഉപേക്ഷിച്ചതെന്ന് ആശുപത്രി അധികൃതര്‍
India, News

Uttar Pradesh യു.പിയില്‍ നവജാത ശിശുവിന്റെ മൃതദേഹം തെരുവുനായകള്‍ തിന്ന നിലയില്‍; ബന്ധുക്കള്‍ ഉപേക്ഷിച്ചതെന്ന് ആശുപത്രി അധികൃതര്‍

Uttar Pradesh ലക്നൗ: ഉത്തർപ്രദേശിലെ ലളിത്പൂരിൽ ആശുപത്രി പരിസരത്ത് നവജാത ശിശുവിന്റെ മൃതദേഹം തെരുവ്‌നായ്ക്കൾ കടിച്ചുവലിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ വിവാദം. കണ്ടുനിന്ന ആളുകൾ നായകളെ ഓടിച്ചപ്പോഴേക്കും കുഞ്ഞിൻ്റെ ശരീരത്തിന്റെ തലഭാഗം മുഴുവനായി വേർപ്പെട്ടിരുന്നു. ലളിത്പൂരിലെ മെഡിക്കൽ കോളജിൽ മരിച്ച ശിശുവിൻ്റെ മൃതദേഹമാണ് ആശുപത്രി പരിസരത്തു തന്നെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. കുഞ്ഞ് മരണപ്പെട്ടിരുന്നുവെന്നും കുട്ടിയുടെ കുടുംബമാണ് മൃതദേഹം ഉപേക്ഷിച്ചതെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. ഫെബ്രുവരി 9 ഞായറാഴ്‌ച ലളിത്പൂർ മെഡിക്കൽ കോളജിലെ ജില്ലാ വനിതാ ആശുപത്രിയിലാണ് കുഞ്ഞ് ജനിച്ചത്. കുഞ്ഞിന് ഭാരക്കുറവും അനാരോഗ്യവും ഉണ്ടായിരുന്നതിനാൽ എൻ.ഐ.സി.യുവിൽ പ്രവേശിപ്പിച്ചിരുന്നു. https://www.youtube.com/watch?v=YBhV9lP2XxE കുഞ്ഞിന് ഭാരം കുറവായിരുന്നു. തലയും പൂർണമായി വളർന്നിരുന്നില്ല. ക...
Supreme Court observation on freebies സൗജന്യങ്ങൾ കാരണം ആളുകൾ ജോലി ചെയ്യാൻ തയ്യാറാകുന്നില്ല: സുപ്രീം കോടതി
India, News

Supreme Court observation on freebies സൗജന്യങ്ങൾ കാരണം ആളുകൾ ജോലി ചെയ്യാൻ തയ്യാറാകുന്നില്ല: സുപ്രീം കോടതി

Supreme Court observation on freebies ന്യൂഡൽഹി: സൗജന്യങ്ങൾക്കെതിരെ വിമർശനവുമായി സുപ്രീം കോടതി. സൗജന്യങ്ങളിലൂടെ പരാദജീവികളെയല്ലേ സൃഷ്ടിക്കുന്നതെന്ന് സുപ്രീം കോടതി ചോദിച്ചു. തെരഞ്ഞെടുപ്പ് സമയത്ത് ഇത്തരം സൗജന്യങ്ങൾ പ്രഖ്യാപിക്കുന്നത് കാരണം ആളുകൾ ജോലി ചെയ്യാൻ തയ്യാറാകുന്നില്ല. ജോലി ചെയ്തില്ലെങ്കിലും സൗജന്യ റേഷൻ സർക്കാർ നൽകുകയാണെന്ന് ജസ്റ്റിസ് ബിആ‍‍ർ ഗവായി ചൂണ്ടിക്കാട്ടി. Also Read: https://www.buddsmedia.com/private-university-bill-likely-to-be-introduced-on-march-3/ സൗജന്യങ്ങൾ നൽകുന്നതിന് പകരം ആളുകളെ മുഖ്യധാരയിലേക്ക് കൊണ്ടു വരാനും അതുവഴി രാജ്യത്തിന് ഇവരുടെ സംഭാവന ഉറപ്പാക്കാനുമാകണമെന്നും കോടതി വാദത്തിനിടെ പരാമർശിച്ചു. ഡൽഹിയിലടക്കം വീടില്ലാത്തവർക്ക് ശൈത്യകാലത്ത് ഷെൽറ്ററുകൾ നിർമ്മിക്കണം എന്നാവശ്യപ്പെട്ട് പ്രശാന്ത് ഭൂഷൺ നൽകിയ ഹർജിയിൽ വാദം കേൾക്കുമ്പോഴായിരുന്നു പരാമർശം. വീടില്ലാത്തവരുട...
Kamal Haasanകമല്‍ ഹാസന്‍ രാജ്യസഭയിലേക്ക്?; ഡിഎംകെ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിഎംകെ മന്ത്രി ശേഖര്‍ ബാബു കമല്‍ ഹാസനുമായി ചര്‍ച്ച നടത്തി
India, News

Kamal Haasanകമല്‍ ഹാസന്‍ രാജ്യസഭയിലേക്ക്?; ഡിഎംകെ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിഎംകെ മന്ത്രി ശേഖര്‍ ബാബു കമല്‍ ഹാസനുമായി ചര്‍ച്ച നടത്തി

Kamal Haasan ചെന്നൈ: മക്കള്‍ നീതി മയ്യം സ്ഥാപകനും നടനുമായ കമല്‍ ഹാസന്‍ രാജ്യസഭയിലേക്കെന്ന് സൂചന. ഡിഎംകെ മന്ത്രി ശേഖര്‍ ബാബു കമല്‍ ഹാസനുമായി ചര്‍ച്ച നടത്തി. മുഖ്യമന്ത്രി സ്റ്റാലിന്റെ നിര്‍ദേശ പ്രകാരമാണ് ചര്‍ച്ച നടന്നത്. മക്കള്‍ നീതി മയ്യത്തിന്റെ ആദ്യ രാജ്യസഭാ എംപിയായി കമല്‍ ഹാസന്‍ മത്സരിച്ചേക്കുമെന്നാണ് വിവരം. ജൂലൈയില്‍ തമിഴ്‌നാട്ടില്‍ ഒഴിവ് വരുന്ന ആറു സീറ്റുകളില്‍ ഒന്നില്‍ അദ്ദേഹം മത്സരിക്കും. ഡിഎംകെ മുന്നണിയുടെ ഭാഗമായ കമല്‍ ഹാസന് രാജ്യസഭാ സീറ്റ് നല്‍കുമെന്ന് നേരത്തേ ഡിഎംകെ ഉറപ്പുനല്‍കിയിരുന്നു. Also Read: https://www.buddsmedia.com/gaza-war-will-begin-again-israel-warns-hamas-if-hostages-not-returned-by-saturday/ എംപിമാരായ എന്‍ ചന്ദ്രശേഖരന്‍ (എഐഎഡിഎംകെ), അന്‍പുമണി രാംദാസ് (പിഎംകെ), എം ഷണ്‍മുഖം, വൈകോ, പി വില്‍സണ്‍, എം മുഹമ്മദ് അബ്ദുള്ള (എല്ലാവരും ഡിഎംകെ ) എന്നിവരുടെ കാലാവധി ഈ...
Terror Threat to PM Modi’s Plane പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശനത്തിന് മുൻപ് മുംബൈ പോലീസിന് ഭീകര സന്ദേശം; ഒരാൾ അറസ്റ്റിൽ
India, News

Terror Threat to PM Modi’s Plane പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശനത്തിന് മുൻപ് മുംബൈ പോലീസിന് ഭീകര സന്ദേശം; ഒരാൾ അറസ്റ്റിൽ

Terror Threat to PM Modi's Plane ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമാനത്തിന് ഭീകരാക്രമണ ഭീഷണി ലഭിച്ചതായി മുംബൈ പോലീസ്. പ്രധാനമന്ത്രിയുടെ രണ്ട് ദിവസത്തെ അമേരിക്കൻ സന്ദർശനത്തിന് മുന്നോടിയായി ആണ് പോലീസിന് മുന്നറിയിപ്പ് നൽകിക്കൊണ്ട് ഫോൺ വന്നത്. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തതായി മുംബൈ പോലീസ് വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയിലേക്ക് ഔദേയാഗിക സന്ദർശനത്തിനായി പോകുമ്പോൾ, അദ്ദേഹത്തിന്റെ വിമാനത്തിന് നേരെ ഭീകരവാദികൾ ആക്രമണം നടത്താൻ സാധ്യതയുണ്ടെന്ന് ആയിരുന്നു മുന്നറിയിപ്പ്. മുംബൈ പോലീസിന്റെ കൺട്രോൾ റൂമിലേക്ക് ആണ് ഫോൺ കോൾ ലഭിച്ചത്. വിവരങ്ങളുടെ ഗൗരവം കണക്കിലെടുത്ത് നടത്തിയ അന്വേഷണത്തിലാണ് ചെമ്പൂർ പ്രദേശത്ത് നിന്ന് പ്രതിയെ കസ്റ്റഡയിലെടുത്തത്. എന്നാൽ, ഇയാൾ മാനസികരോഗിയാണെന്ന് പോലീസ് വ്യക്തമാക്കി. https://www.youtube.com/watch?v=DsEW5B5yPf8&t=193s രണ്ടു ദിവസത്...
Lucknow court summons on Rahul Gandhiസൈന്യത്തിനെതിരെ പരാമർശം; രാഹുൽ ഗാന്ധിക്ക് ലഖ്‌നൗ കോടതി സമൻസ്
India, News

Lucknow court summons on Rahul Gandhiസൈന്യത്തിനെതിരെ പരാമർശം; രാഹുൽ ഗാന്ധിക്ക് ലഖ്‌നൗ കോടതി സമൻസ്

Lucknow court summons on Rahul Gandhi ലഖ്നൗ: ഇന്ത്യൻ സൈന്യത്തിനെതിരെ അപകീർത്തി പരാമർശം നടത്തിയെന്നാരോപിച്ച കേസിൽ രാഹുൽ ഗാന്ധിക്ക് സമൻസ് അയച്ചു. മാർച്ച് 24 ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ലഖ്നൗ കോടതിയാണ് രാഹുൽ ഗാന്ധിക്ക് സമൻസ് അയച്ചത്. അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് അലോക് വർമ മാർച്ച് 24ന് വാദം കേൾക്കും. https://www.youtube.com/watch?v=YBhV9lP2XxE 2022 ഡിസംബറിൽ ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുൽ ഗാന്ധി നടത്തിയ പ്രസ്താവനകൾ ഇന്ത്യൻ സൈന്യത്തെ അപമാനിക്കുന്നതും അപകീർത്തിപ്പെടുത്തുന്നതുമാണെന്ന് ആരോപിച്ച് ബോർഡർ റോഡ്‌സ് ഓർഗനൈസേഷന്റെ (ബിആർഒ) മുൻ ഡയറക്ടർ ഉദയ് ശങ്കർ ശ്രീവാസ്തവയാണ് പരാതി നൽകിയത്. Also Read: https://www.buddsmedia.com/four-people-in-custody-in-connection-with-the-kidnapping-of-a-10th-grader-in-mangalapuram/ അതേസമയം 2018ലെ കർണാടക നിയമസഭാ തെരഞ്ഞെടുപ്പിനിടെ അമിത് ഷായെക്കുറ...
Ranveer Allabadia രണ്‍വീര്‍ അല്ലാബാദിയയുടെ അശ്ലീല പരാമര്‍ശം; നടപടി കടുപ്പിച്ച് കേന്ദ്രം
India, News

Ranveer Allabadia രണ്‍വീര്‍ അല്ലാബാദിയയുടെ അശ്ലീല പരാമര്‍ശം; നടപടി കടുപ്പിച്ച് കേന്ദ്രം

Ranveer Allabadia ന്യൂഡൽഹി: ബിയര്‍ ബൈസപ്‌സ് എന്നറിയപ്പെടുന്ന യൂട്യൂബര്‍ രണ്‍വീര്‍ അല്ലാബാദിയയുടെ അശ്ലീല പരാമര്‍ശത്തിൽ നടപടി കടുപ്പിച്ച് കേന്ദ്രം. സർക്കാർ നിർദ്ദേശത്തെ തുടർന്ന് വിവാദമായ ഇന്ത്യാ ഹാസ് ഗോട്ട് ലാറ്റന്റ് ഷോയൂടെ വിവാദ എപ്പിസോഡ് യുട്യൂബ് നീക്കം ചെയ്തു. വിഡീയോ ഇപ്പോൾ ഇന്ത്യയില്‍ ലഭ്യമല്ല എന്ന് ഐടി മന്ത്രാലയം വ്യക്തമാക്കി. സംഭവത്തിൽ രണ്‍വീറിന് ദേശീയ വനിത കമ്മീഷനും നോട്ടീസ് അയച്ചു.പരിപാടിക്കിടെ ഒരു മത്സരാര്‍ഥിയോട് മാതപിതാക്കളുടെ ലൈംഗിക ബന്ധത്തെ പരാമർശിച്ച് രണ്‍വീര്‍ അല്ലാബാദിയ ചോദിച്ച ചോദ്യമാണ് വിവാദത്തിൽ എത്തിയത്. ഇന്ത്യാ ഹാസ് ഗോട്ട് ലാറ്റന്റ് ഷോയിലെ വിധികര്‍ത്താക്കളിലൊരാളായിരുന്നു രണ്‍വീര്‍. ലൈംഗിക പരാമർശത്തിനെതിരെ വലിയ പ്രതിഷേധം ഉയർന്നതോടെ രണ്‍വീര്‍ അല്ലാബാദിയ, സോഷ്യല്‍ മീഡിയ താരം അപൂര്‍വ മഖിജ തുടങ്ങിയ വിധികർത്താക്കൾക്കെതിരെ അസം പൊലീസ് കേസ് എടുത്തിട്ടുണ്ട്. Also Read: htt...