Saturday, April 19
BREAKING NEWS


Science

ISRO Launch Success നൂറഴകിൽ ഐഎസ്ആർഒ; 100-ാം വിക്ഷേപണം വിജയം, എൻവിഎസ്-02 ഉപഗ്രഹം ഭ്രമണപഥത്തിൽ
India, News, Science

ISRO Launch Success നൂറഴകിൽ ഐഎസ്ആർഒ; 100-ാം വിക്ഷേപണം വിജയം, എൻവിഎസ്-02 ഉപഗ്രഹം ഭ്രമണപഥത്തിൽ

ISRO Launch Success ശ്രീഹരിക്കോട്ട: ശ്രീഹരിക്കോട്ട സതീഷ്‌ധവാൻ സ്‌പേസ്‌ സെന്ററിൽനിന്നുള്ള നൂറാമത്‌ വിക്ഷേപണം വിജയം. ഇന്ത്യൻ സമയം ഇന്ന് രാവിലെ 6.23നാണ് സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് എൻവിഎസ്-02 സാറ്റ്ലൈറ്റ് ജിഎസ്എൽവി വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചു. മലയാളിയായ തോമസ് കുര്യനായിരുന്നു ഐഎസ്ആർഒയുടെ  ഈ ചരിത്ര ബഹിരാകാശ ദൗത്യത്തിന്റെ മിഷൻ ഡയറക്ടർ. https://www.youtube.com/watch?v=lao8s8HyEjE&t=38s അതേസമയം വിക്ഷേപണം നടന്ന് 19 മിനുട്ടിൽ ഉപ​ഗ്രഹത്തെ നിർണായക ഭ്രമണപഥത്തിലെത്തിച്ചു. 2,250 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തെ 322.93 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ എത്തിക്കുകയായിരുന്നു ലക്ഷ്യം. ജിപിഎസിനു സമാനമായി സ്റ്റാൻഡേഡ് പൊസിഷൻ സർവീസ് സേവനം ലഭ്യമാക്കുന്നത് നാവിക് ആണ്. ഇന്ത്യയുടെ സ്വന്തം നാവിഗേഷൻ സംവിധാനമായ നാവിക് ശൃംഖലയുടെ ഭാഗമാണ് എൻവിഎസ്-02 സാറ്റ്‌ലൈറ്റ്. ...
Spadex satellites  ബഹിരാകാശത്ത് ഇന്ത്യയ്ക്ക് ചരിത്ര നേട്ടം; സ്പേഡെക്സ് ഉപഗ്രഹങ്ങളുടെ ഡോക്കിംഗ് പ്രക്രിയ വിജയകരം
India, News, Science

Spadex satellites ബഹിരാകാശത്ത് ഇന്ത്യയ്ക്ക് ചരിത്ര നേട്ടം; സ്പേഡെക്സ് ഉപഗ്രഹങ്ങളുടെ ഡോക്കിംഗ് പ്രക്രിയ വിജയകരം

ന്യൂഡൽഹി: സ്പേഡെക്സ് ദൗത്യത്തിന്റെ ഭാഗമായി ബഹിരാകാശത്ത് രണ്ട് ഉപഗ്രഹങ്ങൾ ഡോക്ക് ചെയ്യാനുള്ള ഐഎസ്ആർഒയുടെ നാലാമത്തെ ശ്രമം വിജയിച്ചു. ഇതോടെ ഡോക്കിംഗ് സാങ്കേതിക വിദ്യ സ്വന്തമാക്കുന്ന നാലാമത്തെ രാജ്യമായി മാറിയിരിക്കുകയാണ് ഇന്ത്യ. വീഡിയോ ലഭിച്ചതിന് ശേഷം ഐഎസ്ആർഒ ഔദ്യോഗിക പ്രഖ്യാപനം ഉടൻ നടത്തുമെന്ന് വൃത്തങ്ങൾ കൂട്ടിച്ചേർത്തു. സാങ്കേതിക പ്രശ്‌നങ്ങൾ കാരണം ജനുവരി 7, 9 എന്നീ രണ്ട് ഡോക്കിംഗ് ഷെഡ്യൂളുകൾ ഐഎസ്ആർഒയ്ക്ക് മുമ്പ് നഷ്‌ടമായിരുന്നു. ഡിസംബർ 30നാണ് ബഹിരാകാശ ഏജൻസി ഉപഗ്രഹങ്ങൾ വിക്ഷേപിച്ചത്. ജനുവരി 12 ന്, രണ്ട് ഉപഗ്രഹങ്ങളും പരസ്പരം 15 മീറ്ററിലും 3 മീറ്ററിലും എത്തിക്കാനുള്ള പരീക്ഷണ ശ്രമം വിജയകരമായി പൂർത്തിയാക്കിയതായി ഐഎസ്ആർഒ അറിയിച്ചിരുന്നു. “15 മീറ്റർ വരെയും 3 മീറ്ററിലും എത്താനുള്ള ഒരു പരീക്ഷണ ശ്രമം നടത്തി. ബഹിരാകാശ പേടകങ്ങളെ സുരക്ഷിതമായ ദൂരത്തേക്ക് മാറ്റുന്നു. ഡാറ്റ കൂടുതൽ വിശകലനം ചെയ്തതിന...