Saturday, April 19
BREAKING NEWS


Cricket

India ശ്രീലങ്കയെ വീഴ്ത്തി ഇന്ത്യ, അണ്ടര്‍ 19 വനിതാ ടി20 ലോകകപ്പ് സൂപ്പര്‍ സിക്‌സില്‍
Cricket, Sports

India ശ്രീലങ്കയെ വീഴ്ത്തി ഇന്ത്യ, അണ്ടര്‍ 19 വനിതാ ടി20 ലോകകപ്പ് സൂപ്പര്‍ സിക്‌സില്‍

ക്വലാലംപുര്‍: വനിതാ അണ്ടര്‍ 19 ടി20 ലോകകപ്പില്‍ ശ്രീലങ്കയെ വീഴ്ത്തി ഇന്ത്യന്‍ വനിതകള്‍ സൂപ്പര്‍ സിക്‌സില്‍. ശ്രീലങ്കക്കെതിരെ 60 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. തുടരെ മൂന്നാം ജയം സ്വന്തമാക്കിയാണ് ഇന്ത്യന്‍ വനിതാ ടീമിന്റെ കുതിപ്പ്. 60 റണ്‍സിന്റെ തകര്‍പ്പന്‍ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഗ്രൂപ്പ് ചാംപ്യന്‍മാരായാണ് ഇന്ത്യ സൂപ്പര്‍ സിക്‌സ് ഉറപ്പിച്ചത്. Also Read: https://www.buddsmedia.com/kurinkulam-murder-accused-arrested-suspected-to-have-taken-poison/ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 118 റണ്‍സാണെടുത്തത്. ജയം തേടിയിറങ്ങിയ ലങ്കന്‍ വനിതകളുടെ പോരാട്ടം 9 വിക്കറ്റ് നഷ്ടത്തില്‍ 58 റണ്‍സില്‍ അവസാനിച്ചു. ഇന്ത്യയ്ക്കായി ശബ്‌നം ഷാകില്‍,വി ജെ ജോഷിത, പരുണിക സിസോദിയ എന്നിവര്‍ 2 വിക്കറ്റുകള്‍ വീതവും ആയുഷി ശുക്ല, വൈഷ്ണവി ശര്‍മ എന്നിവര്‍...
Champions Trophy  ചാമ്പ്യൻസ് ട്രോഫി ടീം: ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു, സഞ്ജു പുറത്ത്, രോഹിത് ക്യാപ്റ്റൻ
Cricket, News, Sports

Champions Trophy ചാമ്പ്യൻസ് ട്രോഫി ടീം: ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു, സഞ്ജു പുറത്ത്, രോഹിത് ക്യാപ്റ്റൻ

മുംബൈ: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്‍റിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമിനെ രോഹിത് ശർമ നയിക്കും. മലയാളി താരം സഞ്ജു സാംസണിന് ടീമില്‍ ഇടം നേടാനായില്ല. ജസ്പ്രീത് ബുംറയെയും മുഹമ്മദ് ഷമിയെയും ഉൾപ്പെടുത്തിയാണ് ടീം പ്രഖ്യാപിച്ചത്. Also Read: https://www.buddsmedia.com/i-see-nothing-sir-asif-ali-kept-his-promise-to-sulekha-chechi/#google_vignette 2023 ഏകദിന ലോകകപ്പിൽ പങ്കെടുത്ത മിക്ക കളിക്കാരെയും നിലനിർത്തിയ ടീമിൽ ശുഭ്മാൻ ഗിൽ ആകും വൈസ് ക്യാപ്റ്റൻ. അർഷ്ദീപ് സിംഗ്, വാഷിംഗ്ടൺ സുന്ദർ, യശസ്വി ജയ്‌സ്വാൾ എന്നിവരാണ് ടീമിലെ പുതുമുഖങ്ങൾ. ഋഷഭ് പന്തും കെഎൽ രാഹുലും ടൂർണമെൻ്റിനുള്ള ടീമിൽ നിയുക്ത വിക്കറ്റ് കീപ്പർമാരാവും. സുന്ദറിനൊപ്പം കുൽദീപ് യാദവ്, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ എന്നിവരെയും ഇന്ത്യ സ്പിന്നർമാരായി ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ...
India ചരിത്രവിജയം; അയര്‍ലന്‍ഡിനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിൽ ഇന്ത്യയ്ക്ക് 304 റൺസ് ജയം
Cricket, Sports

India ചരിത്രവിജയം; അയര്‍ലന്‍ഡിനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിൽ ഇന്ത്യയ്ക്ക് 304 റൺസ് ജയം

അയര്‍ലന്‍ഡിനെതിരെ മൂന്നാം ഏകദിനത്തില്‍ ഇന്ത്യന്‍ വനിതാ ടീം 304 റണ്‍സിന്റെ കൂറ്റന്‍ ജയം നേടി. ഇന്ത്യയുടെ 435 എന്ന ടോട്ടൽ പിന്തുടർന്ന അയര്‍ലന്‍ഡ് 131 റൺസിൽ ഓൾ ഔട്ടായി. അതേസമയം വിജയത്തോടെ മൂന്ന് മല്‍സരങ്ങളുടെ ഏകദിന പരമ്പര ഇന്ത്യ 3-0ന് സ്വന്തമാക്കി. മന്ദാന സെഞ്ച്വറിയുമായി ഈ മത്സരത്തിലും മികച്ച പ്രകടനം നേടി. 80 പന്തിൽ ഏഴ് സിക്‌സറും 12 ഫോറുകളും അടക്കം 135 റൺസ് നേടി. പ്രതിക റാവലും സെഞ്ച്വറിയുമായി തിളങ്ങി. 129 പന്തിൽ 20 ഫോറുകളും ഒരു സിക്‌സറും അടക്കം 154 റൺസാണ് പ്രതിക റാവൽ നേടിയത്. 42 പന്തിൽ റിച്ച ഘോഷ് 59 റൺസ് നേടി. ഇന്ത്യയ്ക്ക് വേണ്ടി ദീപ്തി ശർമ മൂന്ന് വിക്കറ്റും തനൂജ കൻവാർ രണ്ട് വിക്കറ്റും നേടി. മലയാളി താരം മിന്നു മണി ഒരു വിക്കറ്റും നേടി. Also Read: https://www.buddsmedia.com/gopan-swamys-grave-will-be-demolished-and-inspected-tomorrow/ ആദ്യ രണ്ട് ഏകദിനങ്ങളും ജയിച്ച ഇന്ത്യ മൂന്ന്...
ഏകദിന ലോകകപ്പ് 2023: കനത്ത മഴ; ഇന്ത്യ-ഇംഗ്ലണ്ട് സന്നാഹ മത്സരം ഉപേക്ഷിച്ചു, ഇന്ത്യ ഇനി കാര്യവട്ടത്ത് World Cup 2023
Cricket

ഏകദിന ലോകകപ്പ് 2023: കനത്ത മഴ; ഇന്ത്യ-ഇംഗ്ലണ്ട് സന്നാഹ മത്സരം ഉപേക്ഷിച്ചു, ഇന്ത്യ ഇനി കാര്യവട്ടത്ത് World Cup 2023

World Cup 2023 ഏകദിന ലോകകപ്പിന് മുന്നോടിയായുള്ള ഇന്ത്യ-ഇംഗ്ലണ്ട് സന്നാഹ മത്സരം മഴമൂലം ഉപേക്ഷിച്ചു. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കാന്‍ തീരുമാനിച്ചു, പിന്നാലെ ശക്തമായ മഴയെത്തുകയായിരുന്നു. തോരാതെ മഴ തുടര്‍ന്നതോടെ മത്സരം ഒഴിവാക്കുകയായിരുന്നു. ഇംഗ്ലണ്ടിനെപ്പോലൊരു ശക്തരായ എതിരാളികള്‍ക്കെതിരേ സന്നാഹ മത്സരം കളിക്കുന്നത് ഇന്ത്യക്ക് വളരെയധികം ഗുണം ചെയ്യുമായിരുന്നു. https://www.youtube.com/watch?v=6QiGZKa9bzI ഇനി നെതര്‍ലന്‍ഡ്‌സിനെതിരെയാണ് ഇന്ത്യയുടെ സന്നാഹം മത്സരം. ഈ മത്സരത്തിന് തിരുവനന്തപുരമാണ് വേദിയാവുന്നത്. എന്നാല്‍ ഇവിടെയും ശക്തമായ മഴയാണ് നിലവിലുള്ളത്. വരുന്ന ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ റിപ്പോര്‍ട്ടുള്ളത്. അതുകൊണ്ടുതന്നെ ഈ സന്നാഹ മത്സരവും മഴമൂലം ഉപേക്ഷിക്കാനാണ് സാധ്യത. Also Read : https://www.buddsmedia.com/aditya-traveled-9-2-lakh-kilometers-afte...
ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിനെതിരെ ഭീഷണി; ഖലിസ്ഥാൻ അനുകൂലിക്കെതിരെ കേസ് World Cup Cricket
Cricket

ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിനെതിരെ ഭീഷണി; ഖലിസ്ഥാൻ അനുകൂലിക്കെതിരെ കേസ് World Cup Cricket

World Cup Cricket ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിനെതിരെ ഭീഷണിമുഴക്കിയ ഖലിസ്ഥാൻ അനുകൂലിക്കെതിരെ കേസെടുത്ത് പൊലീസ്. സിഖ് ഫോർ ജസ്റ്റിസ് സംഘടനയുടെ തലവൻ ഗുർപട് വന്ത്‌ സിങ് പന്നുവിനെതിരെയാണ് കേസ്. ഇന്ത്യ-പാക്കിസ്ഥാൻ ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിനെതിരെയാണ് ഇയാളുടെ ഭീഷണി. യുഎപിഎ, ഐടി വകുപ്പുകൾ പ്രകാരമാണ് നടപടി. ഗുജറാത്തിലെ അഹമ്മദാബാദ് പൊലീസാണ് ഖലിസ്ഥാൻ ഭീകരനും സിഖ് ഫോർ ജസ്റ്റിസ് സംഘടനയുടെ തലവനുമായ ഗുർപട് വന്ത്‌ സിങ് പന്നുവിനെതിരെ കേസെടുത്തിരിക്കുന്നത്. https://www.youtube.com/watch?v=yYWDZ5CCk5Q&t=10s ഒക്ടോബർ 14ന് നടക്കുന്ന ഇന്ത്യ പാകിസ്താൻ മത്സരം അഹമ്മദാബാദ് സ്റ്റേഡിയത്തിൽ നിശ്ചയിച്ചിരിക്കുന്നത്. ഈ മത്സരത്തിന് മുമ്പായി ഇതുമായി ബന്ധപ്പെട്ട് വീഡിയോ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചുവെന്നതാണ് കേസിന് ആസ്പദമായ സംഭവം. മത്സരം നടക്കുന്ന സമാധാനപരമായ അന്തരീക്ഷം തകർക്കുമെ...
ലോകകപ്പ് ക്രിക്കറ്റ് 2023; ഇന്ത്യയുടെ ആദ്യ സന്നാഹമത്സരം ഇന്ന്; കാര്യവട്ടത്ത് ഓസ്ട്രേലിയ നെതർലാൻഡ്സ് പോരാട്ടം Cricket World Cup
Cricket

ലോകകപ്പ് ക്രിക്കറ്റ് 2023; ഇന്ത്യയുടെ ആദ്യ സന്നാഹമത്സരം ഇന്ന്; കാര്യവട്ടത്ത് ഓസ്ട്രേലിയ നെതർലാൻഡ്സ് പോരാട്ടം Cricket World Cup

Cricket World Cup ഇന്ത്യയുടെ ആദ്യ ലോകകപ്പ് സന്നാഹമത്സരം ഇന്ന് നടക്കും. രാജ്‌കോട്ടിൽ ഓസ്‌ട്രേലിക്കെതിരെ അവസാന ഏകദിനം കളിച്ച ശേഷം കഴിഞ്ഞ ദിവസമാണ് ഇന്ത്യൻ ടീം ഗുവാഹത്തിയിലെത്തിയത്. കാര്യവട്ടത്ത് നടക്കുന്ന മറ്റൊരു മത്സരത്തിൽ ഓസ്ട്രേലിയ നെതർലാൻഡ്സിനെ നേരിടും. മഴ ഭീഷണിയായതിനെ തുടർന്ന് ഇന്നലത്തെ മത്സരം ഉപേക്ഷിച്ചിരുന്നു. ഇന്നത്തെ മത്സരത്തിനും മഴ ആശങ്കയുണ്ട്. https://www.youtube.com/watch?v=jVTtm2tzZFs&t=9s ഇന്ത്യൻ ടീമിൽ കഴിഞ്ഞ ദിവസം ശുഭ്മാൻ ഗിൽ, ഇഷാൻ കിഷൻ, ഷാർദുൽ താക്കൂർ, ആർ അശ്വിൻ എന്നിവർ ഗ്രൗണ്ടിൽ പരിശീലനത്തിനിറങ്ങി.നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടാണ് എതിരാളി. ഉച്ചയ്ക്ക് രണ്ട് മണിക്ക് ഗുവാഹത്തിയിൽ ആണ് കളി. ഏകദിന ലോകകപ്പിൽ ഒന്നാമതാണ് ഇന്ത്യ ഇന്ന് ലോകകപ്പ് സന്നാഹ മത്സരങ്ങൾക്ക് ഇറങ്ങുന്നത്. ജോസ് ബട്‌ലർ, ബെൻ സ്റ്റോക്സ്, ഹാരി ബ്രൂക്ക്, ജോണി ബെയർസ്റ്റോ തുടങ്ങിയ വെടിക്കെട്ട് ബാ...
‘ഞങ്ങളുടെ ടീം ശത്രു രാജ്യത്ത്’; വിഷം ചീറ്റി പിസിബി ചെയര്‍മാന്‍ PCB Chairman
Cricket

‘ഞങ്ങളുടെ ടീം ശത്രു രാജ്യത്ത്’; വിഷം ചീറ്റി പിസിബി ചെയര്‍മാന്‍ PCB Chairman

PCB Chairman ഇന്ത്യയെ ‘ദുഷ്മാന്‍ മുല്‍ക്ക്’ (ശത്രു രാജ്യം) എന്ന് വിശേഷിപ്പിച്ച് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) ചെയര്‍മാന്‍ സാക്ക അഷ്‌റഫ്. ഒരു മാധ്യമവുമായുള്ള ആശയവിനിമയത്തിനിടെയാണ് അദ്ദേഹത്തിന്റെ വിവാദ പരാമര്‍ശം. Also Read : https://www.buddsmedia.com/widespread-rain-in-the-state-today-rain-kerala/ പുതിയ കേന്ദ്ര കരാറുകള്‍ പ്രഖ്യാപിക്കുന്നതിനും കളിക്കാര്‍ക്ക് മാച്ച് ഫീ വര്‍ധിപ്പിക്കുന്നതിനുമായി മാധ്യമങ്ങളുമായി സംവദിക്കവേ, ‘ശത്രു രാജ്യത്ത്’ കളിക്കുമ്പോള്‍ കളിക്കാരുടെ മനോവീര്യം വര്‍ധിപ്പിക്കാനാണ് ഇത് ചെയ്യുന്നതെന്ന് അഷ്റഫ് പറഞ്ഞു. https://www.youtube.com/watch?v=wkoj96wDs40&t=56s കളിക്കാര്‍ ‘ശത്രുരാജ്യത്തിലേക്കോ’ മത്സരം നടക്കുന്നിടത്തോ പോകുമ്പോള്‍ അവരുടെ മനോവീര്യം ഉയര്‍ന്ന നിലയിലായിരിക്കണം. അവര്‍ക്ക് മികച്ച പ്രകടനം നടത്താന്‍ ഞങ്ങള്‍ അവരെ പിന്തുണയ്ക്കണം- പിസിബ...
ഐസിസി ഏകദിന റാങ്കിങ്: ബാബര്‍ അസമിന്റെ ഒന്നാം സ്ഥാനത്തിന് കനത്ത വെല്ലുവിളി: തൊട്ടരികില്‍ ശുഭ്‌മാന്‍ ഗില്‍ ICC ODI Rankings
Cricket, Sports

ഐസിസി ഏകദിന റാങ്കിങ്: ബാബര്‍ അസമിന്റെ ഒന്നാം സ്ഥാനത്തിന് കനത്ത വെല്ലുവിളി: തൊട്ടരികില്‍ ശുഭ്‌മാന്‍ ഗില്‍ ICC ODI Rankings

ICC ODI Rankings ഐസിസി ഏകദിന റാങ്കിങ്ങില്‍  ബാറ്റര്‍മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസമുമായുള്ള റേറ്റിങ് പോയിന്‍റിലെ വ്യത്യാസം ഗണ്യമായി കുറച്ച് ഇന്ത്യയുടെ യുവ താരം ശുഭ്‌മാന്‍ ഗില്‍ ഇന്ന് പുറത്തുവന്ന ഏറ്റവും പുതിയ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത് തുടരുന്ന ബാബറുമായി 10 റേറ്റിങ് പോയിന്‍റിന്‍റെ അകലം മാത്രമാണ് ഗില്ലിനുള്ളത്. നിലവില്‍ 857 റേറ്റിങ്‌ പോയിന്‍റാണ് ബാബര്‍ക്കുള്ളത്. 847 റേറ്റിങ് പോയിന്‍റുമായാണ് ശുഭ്‌മാന്‍ ഗില്‍ തൊട്ടുപിന്നില്‍ നില്‍ക്കുന്നത്. https://www.youtube.com/watch?v=jkSTdIT1mzw&t=18s കഴിഞ്ഞ ആഴ്‌ചത്തെ റാങ്കിങ്ങില്‍ 43 പോയിന്‍റിന്‍റെ വ്യത്യസമായിരുന്നു ഗില്ലും ബാബറും തമ്മില്‍ ഉണ്ടായിരുന്നത്. ഓസ്‌ട്രേലിയയ്‌ക്ക്  എതിരായ ഏകദിന പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലെ പ്രകടന മികവാണ് 24-കാരനായ ഗില്ലിന്‍റെ റേറ്റിങ് പോയിന്‍റ് ഉയര്‍ത്തിയത്...
ഏഷ്യന്‍ ഗെയിംസ്: വനിതാ ക്രിക്കറ്റ് ഫൈനലിൽ ശ്രീലങ്കയെ തകർത്ത് ഇന്ത്യയ്ക്ക് സ്വർണം India
Cricket, Sports

ഏഷ്യന്‍ ഗെയിംസ്: വനിതാ ക്രിക്കറ്റ് ഫൈനലിൽ ശ്രീലങ്കയെ തകർത്ത് ഇന്ത്യയ്ക്ക് സ്വർണം India

India ഏഷ്യൻ ​ഗെയിംസ് വനിതാ ക്രിക്കറ്റ് ഫൈനലിൽ ശ്രീലങ്കയെ തകർത്ത് ഇന്ത്യയ്ക്ക് സ്വർണം. ഇതോടെ ഏഷ്യൻ ഗെയിംസിൽ ഇന്ത്യ രണ്ടാം സ്വർണ്ണമാണ് നേടിയത്.19 റൺസിന്റെ ജയമാണ് ഇന്ത്യ ലങ്കയ്ക്കെതിരെ നേടിയത്.   https://www.youtube.com/watch?v=JYTUsIIpq3c&t=9s മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ   നന്നായി തുടങ്ങിയെങ്കിലും ഷഫാലി വർമ്മയെ ഇന്ത്യയ്ക്ക് വേ​ഗം നഷ്ടമായി. ഒമ്പത് റൺസ് മാത്രമാണ് ഷഫാലി നേടിയത്. രണ്ടാം വിക്കറ്റിൽ സ്മൃതി മന്ദാന, ജമീമ റോഡ്രി​​ഗസ് എന്നിവർ ഒന്നിച്ചതോടെ ഇന്ത്യ ആത്മവിശ്വാസത്തോടെ മുന്നേറി.  ഇരുവരും ചേർന്ന രണ്ടാം വിക്കറ്റിൽ 73 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ 46 റൺസെടുത്ത മന്ദാന പുറത്തായതോടെ ഇന്ത്യ ബാറ്റിങ് തകർച്ച നേരിട്ടു. റിച്ച ​ഘോഷ് ഒമ്പത്, ക്യാപ്റ്റൻ ഹർമ്മൻപ്രീത് കൗർ രണ്ട്, പൂജ വസ്ത്രേക്കർ രണ്ട് എന്നിവർ വന്നപോലെ മടങ്ങി. Also Read: https://www.buddsmedia.com/inauguration-of-ch...
ഓസ്ട്രേലിയയ്ക്കെതിരെയുള്ള ആദ്യ ഏകദിനത്തിൽ ഇന്ത്യയ്ക്ക് 5 വിക്കറ്റിൻ്റെ ത്രസിപ്പിക്കുന്ന ജയം India
Cricket, Sports

ഓസ്ട്രേലിയയ്ക്കെതിരെയുള്ള ആദ്യ ഏകദിനത്തിൽ ഇന്ത്യയ്ക്ക് 5 വിക്കറ്റിൻ്റെ ത്രസിപ്പിക്കുന്ന ജയം India

India ഓസ്ട്രേലിയ ഉയർത്തിയ 277 റൺസ് വിജയലക്ഷ്യം ഇന്ത്യ 48.4 ഓവറിൽ മറികടന്നു. ഓപ്പണിംഗ് സഖ്യത്തിൽ ശുഭ്മാൻ ഗിൽ 74 (63), ഋതുരാജ് ഗെയ്ക് വാദ് 71 (77) എന്നിവർ ചേർന്ന് 21.4 ഓവറിൽ നേടിയ 142 റൺസാണ് ഇന്ത്യൻ ഇന്നിംഗ്സിന് കരുത്തായത്. ഗെയ്ക് വാദ് പുറത്തായതിന് ശേഷമെത്തിയ ശ്രേയസ് അയ്യർ റണ്ണൗട്ടായതോടെ ഇന്ത്യ 148 ന് രണ്ട് എന്ന നിലയിലായി. തുടർന്ന് ശുഭ്മാൻ ഗില്ലും പുറത്തായി. പിന്നീട് വന്ന ഇഷാൻ കിഷന് നല്ല തുടക്കം കിട്ടിയെങ്കിലും മുതലാക്കാനായില്ല. https://www.youtube.com/watch?v=MsrupEGIcJ8 185 ന് നാല് എന്ന നിലയിലായ ആതിഥേയരെ ക്യാപ്റ്റൻ കെ എൽ രാഹുൽ, സൂര്യകുമാർ യാദവ് എന്നിവർ ചേർന്ന് വിജയ തീരത്തേക്ക് അടുപ്പിച്ചു. ജയിക്കാൻ 12 റൺസ് മാത്രമുള്ളപ്പോൾ സൂര്യ കുമാർ യാദവ് 50 (49) പുറത്തായെങ്കിലും കൂടുതൽ വിക്കറ്റ് നഷ്ടമില്ലാതെ ഇന്ത്യ വിജയം വരിച്ചു .കെ എൽ രാഹുൽ 63 ബോളിൽ പുറത്താകാതെ 58 റൺസ് നേടി. ഓസ്ട്ര...