Saturday, April 19
BREAKING NEWS


Cricket

കോഹ്ലിയുടെ ഇന്നത്തെ ‘ഇര’ സഞ്ജു സാംസണ്‍: സെവാഗ്
Cricket, Sports

കോഹ്ലിയുടെ ഇന്നത്തെ ‘ഇര’ സഞ്ജു സാംസണ്‍: സെവാഗ്

ഓസീസിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ടി20 മത്സരത്തിനിറങ്ങാനൊരുങ്ങി ഇന്ത്യ. മൂന്നാം മത്സരത്തിനിറങ്ങുന്ന ഇന്ത്യന്‍ ടീമില്‍ വന്‍ അഴിച്ചുപണി. ഇന്ന് സഞ്ജു സാംസണെ നായകന്‍ വിരാട് കോഹ്ളി കളിപ്പിക്കാന്‍ സാധ്യതയില്ലെന്നും പകരം മനീഷ് പാണ്ഡെയെ കളിപ്പിക്കാനാണ് സാധ്യതയെന്നം മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗ് അഭിപ്രായപ്പെട്ടു. ടീമില്‍ തുടരെ തുടരെ അഴിച്ചുപണി നടത്തുന്ന കോഹ്‌ലി ഇന്ന് ടീമില്‍ നിന്ന് മാറ്റി നിര്‍ത്തുക സഞ്ജു സാംസണെയായിരിക്കുമെന്ന് സെവാഗ് പരിഹസിച്ചു. 'സ്ഥാനം നഷ്ടപ്പെടാന്‍ സാദ്ധ്യത സഞ്ജുവിനാണ്. ആദ്യ രണ്ട് മത്സരത്തിലും മികച്ച റണ്‍സ് നേടാന്‍ അവന് സാധിച്ചിരുന്നില്ല. അങ്ങനെയുള്ളപ്പോള്‍ സഞ്ജുവിന് പകരം മനീഷിനെ കളിപ്പിക്കും.' - സെവാഗ് പറഞ്ഞു. കാന്‍ബറയില്‍ നടന്ന ആദ്യ മത്സരത്തില്‍ 15 പന്തില്‍ നിന്ന് ഒരു ഫോറും ഒരു സിക്സും പറത്തി 23 റണ്‍സ് നേടയാണ് സഞ്ജു പുറത്തായത്. രണ്ടാമത്തേതില്‍ മട...
ഇന്ത്യ-ഓസ്ട്രേലിയ പരമ്പരയിലെ കണ്ടെത്തലാണ് നടരാജന്‍: മഗ്രാത്ത്
Cricket

ഇന്ത്യ-ഓസ്ട്രേലിയ പരമ്പരയിലെ കണ്ടെത്തലാണ് നടരാജന്‍: മഗ്രാത്ത്

ഇന്ത്യ-ഓസ്ട്രേലിയ പരമ്പരയിലെ ഇന്ത്യയുടെ കണ്ടെത്തലാണ് ഫാസ്റ്റ് ബൗളര്‍ നടരാജന്‍ എന്ന് മുന്‍ ഓസ്‌ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ ഗ്ലെന്‍ മഗ്രാത്ത്. ഇന്ത്യക്ക് വേണ്ടി ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടി20 മത്സരത്തില്‍ അരങ്ങേറ്റം നടത്തിയ നടരാജന്‍ 3 വിക്കറ്റും അരങ്ങേറ്റ മത്സരത്തില്‍ നേടിയിരുന്നു. തുടര്‍ന്ന് ഓസ്‌ട്രേലിയക്കെതിരെ നടന്ന രണ്ടാം ടി20യിലും 2 വിക്കറ്റ് വീഴ്ത്തി താന്‍ മികച്ച ഫോമിലാണെന്ന് താരം തെളിയിച്ചിരുന്നു. നടരാജന്റെ പ്രകടനത്തില്‍ തനിക്ക് വളരെയധികം സംതൃപ്തി തോന്നിയെന്നും പരമ്പരയില്‍ ഇന്ത്യയുടെ കണ്ടെത്തലാണ് താരമെന്നും മഗ്രാത്ത് പറഞ്ഞു. താരം തുടര്‍ന്നും മികച്ച പ്രകടനം പുറത്തെടുക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും മഗ്രാത്ത് പറഞ്ഞു. ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടി20യില്‍ മികച്ച ബൗളിംഗ് പുറത്തെടുത്ത നടരാജന്‍ മാന്‍ ഓഫ് ദി മാച്ച്‌ പുരസ്‌കാരം അര്‍ഹിക്കുന്നുണ്ടെന്ന് മത്സരത്തിലെ മാന്‍ ഓഫ് ദി മാച്ച്‌ ഹ...
കങ്കാരുപ്പടയെ തകർത്ത് ഇന്ത്യ
Cricket, Sports

കങ്കാരുപ്പടയെ തകർത്ത് ഇന്ത്യ

കാന്‍ബറ: ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടി20 ഇന്ത്യക്ക്. കാന്‍ബറ, മാനുക ഓവലില്‍ നടന്ന മത്സരത്തില്‍ 11 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ ഓസീസിന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സെടുക്കാനാണ് സാധിച്ചത്. മൂന്ന് വിക്കറ്റ് വീഴ്ത്തിയ യൂസ്‌വേന്ദ്ര ചാഹലും അരങ്ങേറ്റക്കാരന്‍ ടി നടരാജനുമാണ് ഓസീസിന്റെ നടുവൊടിച്ചത്. പരിക്കേറ്റ രവീന്ദ്ര ജഡേജയുടെ കണ്‍ക്കഷന്‍ സബ്സ്റ്റ്യൂട്ടായിട്ടാണ് ചാഹല്‍ ഇറങ്ങിയത്. ദീപക് ചാഹര്‍ ഒരു വിക്കറ്റ് വീഴ്ത്തി. 35 റണ്‍സ് നേടിയ ആരോണ്‍ ഫിഞ്ചാണ് ഓസിസീന്‍റെ ടോപ് സ്‌കോറര്‍. ഡാര്‍സി ഷോര്‍ട്ട് (34), മൊയ്‌സസ് ഹെന്റിക്വെസ് (30) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ഓപ്പണിംഗ് വിക്കറ്റില്‍ ഫിഞ്ച്- ഷോര്‍ട്ട് സഖ്യം 56 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ചാഹ...
ആത്മവിശ്വാസം കൂട്ടാന്‍ ഇന്ത്യ; സഞ്ജുവില്‍ പ്രതീക്ഷ
Cricket, Sports

ആത്മവിശ്വാസം കൂട്ടാന്‍ ഇന്ത്യ; സഞ്ജുവില്‍ പ്രതീക്ഷ

ഇന്ത്യ-ഓസ്ട്രേലിയ ആദ്യ ടി20 ഇന്ന് ,സഞ്ജു കളിക്കുമോ? കാന്‍ബറ: ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ടി20 പരമ്ബരയ്ക്ക് ഇന്ന് തുടക്കമാവും. .ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനത്തിലെ ആദ്യ ടി-20 ഇന്ന് ഉച്ചക്ക് 1.40ന് മാനുക ഓവലിലാണ് മത്സരം. ഏകദിന പരമ്ബര ഓസ്ട്രേലിയ സ്വന്തമാക്കിയിരുന്നു. അതുകൊണ്ട് തന്നെ ടി-20 പരമ്ബര വിജയിക്കുകയാവും ഇന്ത്യയുടെ ലക്ഷ്യം. അവസാന ഏകദിനത്തില്‍ വിജയിച്ചതിന്‍്റെ ആത്മവിശ്വാസവും ഇന്ത്യക്ക് ഉണ്ട്. അവസാന ഏകദിനം നടന്ന കാന്‍ബറയിലാണ് ആദ്യ ടി20യും ടോപ്പ് ഓര്‍ഡറില്‍ ധവാനൊപ്പം രാഹുലാവും ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുക. അഞ്ചാം നമ്ബരില്‍ മനീഷ് പാണ്ഡെയോ സഞ്ജുവോ എന്നത് കണ്ടറിയേണ്ടതാണ്. രവീന്ദ്ര ജഡേജ, ഹര്‍ദ്ദിക് പാണ്ഡ്യ എന്നീ താരങ്ങളുടെ ഫിനിഷിംഗ് കരുത്തിലാണ് ഇന്ത്യയുടെ ടോട്ടല്‍ നിര്‍ണയിക്കപ്പെടുക. ലോവര്‍ ഓര്‍ഡറില്‍ വിസ്ഫോടനങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്ന ഇരുവരും ഏകദിന മത്സരങ്ങളി...
ഐ.പി.എൽ ഇനി വാശിയേറും പുതിയ രണ്ടു ടീമുകൾ കൂടി; പ്രഖ്യാപനം ഉടൻ
Cricket, Sports

ഐ.പി.എൽ ഇനി വാശിയേറും പുതിയ രണ്ടു ടീമുകൾ കൂടി; പ്രഖ്യാപനം ഉടൻ

ഡൽഹി: ഐ.പി.എല്ലിലേക്ക് പുതിയ രണ്ട് ടീമുകള്‍ കൂടി എത്തുന്നു. യുഎഇയില്‍ സമാപിച്ച പതിമൂന്നാം എഡിഷന്‍ ഐപിഎല്ലിന് പിന്നാലെ പുതിയ ടീമുകളെക്കുറിച്ച് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നെങ്കിലും ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിരുന്നില്ല. എന്നാലിതാ പ്രമുഖ ക്രിക്കറ്റ് ഓണ്‍ലൈന്‍ വെബ്സൈറ്റായ ക്രിക്ക് ബസ് ഇക്കാര്യത്തിലൊരു റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നു. ഈ മാസം 24ന് ചേരുന്ന ബിസിസിഐയുടെ വാര്‍ഷിക യോഗത്തില്‍ പുതിയ ടീമുകളെക്കുറിച്ചുള്ള തീരുമാനം എടുക്കുമെന്നാണ് ക്രിക്ക്ബസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ബിസിസിഐയുടെ അനുബന്ധ യൂണിറ്റുകള്‍ക്ക് ഇതു സംബന്ധിച്ച നോട്ടീസ് സെക്രട്ടറി ജയ് അയച്ചിട്ടുണ്ട്. ഇത് കൂടാതെ മറ്റു 23 കാര്യങ്ങള്‍ കൂടി വാര്‍ഷിക യോഗത്തില്‍ ചര്‍ച്ചക്ക് വരും. നിലവില്‍ എട്ട് ടീമുകളാണ് ഐപിഎല്ലില്‍ മത്സരിക്കുന്നത്. കോവിഡ് മൂലം ഈ സീസണ്‍ യുഎഇയിലാണ് നടന്നതെങ്കിലും പതിനാലാം സീസണ്‍ ഇന്ത്യയ...
കങ്കാരു വീണു; ഇന്ത്യക്ക് ആശ്വാസ ജയം
Cricket, Sports

കങ്കാരു വീണു; ഇന്ത്യക്ക് ആശ്വാസ ജയം

ഇന്ത്യ ഉയര്‍ത്തിയ 303 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ ഓസ്‌ട്രേലിയ 49.3 ഓവറില്‍ 289 റണ്‍സിന് ഓള്‍ ഔട്ട്. ഇന്ത്യക്ക് 13 റണ്‍സ് ജയം. മൂന്ന് ഏകദിനങ്ങളുടെ പരമ്പര 2-1ന് ഓസ്‌ട്രേലിയ സ്വന്തമാക്കിയിരുന്നു. അവസാന ആറ് ഓവറില്‍ ഓസ്‌ട്രേലിയയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് 15 റണ്‍സ്. എന്നാല്‍ ഡെത്ത് ഓവറിലെ മികവ് ബൂമ്ര ഒരിക്കല്‍ കൂടി ആവര്‍ത്തിച്ചപ്പോള്‍ ഓസ്‌ട്രേലിയയുടെ ശേഷിച്ച ഒരു വിക്കറ്റും വീണു. നാല് റണ്‍സ് എടുത്ത് നിന്ന ആദം സാംപയെ ബൂമ്ര വിക്കറ്റിന് മുന്‍പില്‍ കുടുക്കുകയായിരുന്നു.ഏഴ് റണ്‍സ് എടുത്ത് നിന്ന ലാബുഷെയ്‌നിന്‍റെ സ്റ്റംപ് ഇളക്കി വിക്കറ്റ് മെയ്ഡന്‍ ഓവറോടെയായിരുന്നു നടരാജന്‍റെ തുടക്കം. ആദ്യ രാജ്യാന്തര ക്രിക്കറ്റിലെ തന്‍റെ ആദ്യ മത്സരത്തിന്‍റെ ആദ്യ സ്‌പെല്ലിലെ മികവ് തുടരാന്‍ നടരാജന്‍ പിന്നെയുള്ള ഓവറുകളില്‍ പ്രയാസപ്പെട്ടു. കിട്ടിയ അവസരം മുതലാക്കി രണ്ട് വിക്കറ്റ് വീ...