
മുംബൈ: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്‍റിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമിനെ രോഹിത് ശർമ നയിക്കും. മലയാളി താരം സഞ്ജു സാംസണിന് ടീമില്‍ ഇടം നേടാനായില്ല. ജസ്പ്രീത് ബുംറയെയും മുഹമ്മദ് ഷമിയെയും ഉൾപ്പെടുത്തിയാണ് ടീം പ്രഖ്യാപിച്ചത്.
2023 ഏകദിന ലോകകപ്പിൽ പങ്കെടുത്ത മിക്ക കളിക്കാരെയും നിലനിർത്തിയ ടീമിൽ ശുഭ്മാൻ ഗിൽ ആകും വൈസ് ക്യാപ്റ്റൻ. അർഷ്ദീപ് സിംഗ്, വാഷിംഗ്ടൺ സുന്ദർ, യശസ്വി ജയ്‌സ്വാൾ എന്നിവരാണ് ടീമിലെ പുതുമുഖങ്ങൾ. ഋഷഭ് പന്തും കെഎൽ രാഹുലും ടൂർണമെൻ്റിനുള്ള ടീമിൽ നിയുക്ത വിക്കറ്റ് കീപ്പർമാരാവും. സുന്ദറിനൊപ്പം കുൽദീപ് യാദവ്, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ എന്നിവരെയും ഇന്ത്യ സ്പിന്നർമാരായി ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.