
CSR Fund scam കൊച്ചി : പാതിവിലക്ക് സ്കൂട്ടറുകളും വീട്ടുപകരണങ്ങളും വാഗ്ദാനം ചെയ്ത് പണം തട്ടിയ സംഭവത്തിൽ നജീബ് കാന്തപുരം എം.എൽ.എയ്‌ക്കെതിരെ പെരിന്തൽമണ്ണ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
പുലാമന്തോള്‍ സ്വദേശിനി അനുപമയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വഞ്ചനാ കുറ്റത്തിന് വകുപ്പുകൾ ചുമത്തി പെരിന്തല്‍മണ്ണ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
പാതിവില തട്ടിപ്പില്‍ മറ്റു ജനപ്രതിനിധികളെ പോലെ താനും കബളിപ്പിക്കപ്പെട്ടതാണെന്ന് നജീബ് കാന്തപുരം പ്രതികരിച്ചു. ഇതുസംബന്ധിച്ച് ഇന്നലെ പി. സരിന്‍റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പരാതിയിൽ നജീബ് കാന്തപുരം എം.എൽ.എയും മറ്റൊരാളും ചേർന്ന് ലാപ്‌ടോപ്പ് ലഭിക്കാൻ വിലയുടെ പകുതി മാത്രം നൽകണമെന്ന് പറഞ്ഞ് വഞ്ചിച്ചതായി പറയുന്നു. വാട്‌സാപ്പ് സന്ദേശങ്ങളിലൂടെയും വാർത്താക്കുറിപ്പുകളിലൂടെയും നേരിട്ട് സംസാരിച്ചുമാണ് വിശ്വസിപ്പിച്ചത്.
കഴിഞ്ഞ സെപ്റ്റംബറിൽ എം.എൽ.എയുടെ ഓഫിസിൽ വെച്ച് 21,000 രൂപ കൈപ്പറ്റിയെന്നും, 40 ദിവസത്തിന് ശേഷവും ലാപ്‌ടോപ്പ് നൽകാത്തതോടൊപ്പം പണം തിരികെ നൽകിയില്ലെന്നും അനുപമ പരാതിയിൽ വ്യക്തമാക്കുന്നു.
നജീബ് കാന്തപുരം എം.എൽ.എക്കെതിരെ ഭാരതീയ ന്യായ സംഹിതയുടെ 318(4) , 3(5) വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.