Saturday, April 19
BREAKING NEWS


Curfew in Wayanad വയനാട്ടിൽ നാലിടങ്ങളില്‍ കർഫ്യൂ പ്രഖ്യാപിച്ചു

By News Desk

Curfew in Wayanad വയനാട് : നരഭോജി കടുവയെ ഇനിയും പിടികൂടാൻ സാധിക്കാത്ത സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് ഉദ്യോഗസ്ഥർ. വിവിധ മേഖലകളിൽ കർഫ്യൂ പ്രഖ്യാപിച്ചു.

തിങ്കളാഴ്ച രാവിലെ ആറുമണിമുതൽ 48 മണിക്കൂർ സമയത്തേക്കാണ് കർഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. കടുവാഭീതി തുടരുന്നതിനാൽ പഞ്ചാരക്കൊല്ലി, മേലേ ചിറക്കര, പിലാക്കാവ് മൂന്നു റോഡ് ഭാഗം, മണിയംകുന്ന് ഭാഗം എന്നിവിടങ്ങളിലാണ് നിയന്ത്രണം.

Also Read : http://നടി ഡയാന ഹമീദ് വിവാഹിതയായി https://www.buddsmedia.com/dayana-hameed-actress-diana-hameed-also-got-married/

പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവക്കായുള്ള തെരച്ചിലിന് എട്ടുപേര്‍ അടങ്ങുന്ന 10 ടീമുകളിലായി 80 പേരാണ് രാവും പകലും പട്രോളിങ് നടത്തുന്നത്.

Also Read : http://അബ്രാം ഖുറേഷിയായി മോഹൻലാൽ; ഹോളിവുഡ് ലെവലിൽ എമ്പുരാൻ ടീസർ പുറത്ത് https://www.buddsmedia.com/empuraan-teaser-watch-empuraan-official-teaser-mohanlal-prithviraj-sukumaran/

കർഫ്യൂ ഏർപ്പെടുത്തിയിരിക്കുന്ന സ്ഥലങ്ങളിൽ സഞ്ചാര വിലക്കുണ്ട്. ആരും പുറത്തിറങ്ങരുത് എന്നാണു നിർദേശം. ജനങ്ങൾ പുറത്തിറങ്ങരുതെന്നും കടകൾ അടച്ചിടണമെന്നും അധികൃതർ നിർദേശം നൽകി.

പരീക്ഷകൾക്ക് പോകേണ്ട വിദ്യാർഥികൾക്കായി വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനായി കൗൺസിലർമാരെ ബന്ധപ്പെടണമെന്നും അധികൃതർ അറിയിച്ചു.

Also Read : http://തിക്കോടി ബീച്ചില്‍ അപകടം; കുളിക്കാനിറങ്ങിയ നാല് പേര്‍ തിരയില്‍പ്പെട്ട് മരിച്ചു https://www.buddsmedia.com/thikkodi-drive-in-beach-people-drowned-to-death-thikkodi-beach-kozhikode/

Spread the love

Leave a Reply

Your email address will not be published. Required fields are marked *