Saturday, April 19
BREAKING NEWS


യൂണിവേഴ്‌സിറ്റി കോളേജിലെ പരീക്ഷാ നടത്തിപ്പിലെ വിവരങ്ങള്‍ നല്‍കിയില്ല, മുന്‍ പരീക്ഷാചുമതലക്കാരന് പിഴ ശിക്ഷ

By Bijjesh uddav

യൂണിവേഴ്‌സിറ്റി കോളേജിലെ പരീക്ഷാ നടത്തിപ്പിലെ വിവരങ്ങള്‍ നല്‍കാത്തതില്‍ മുന്‍ പരീക്ഷാചുമതലക്കാരന് പിഴ ശിക്ഷ. കൃത്യമായി വിവരങ്ങള്‍ നല്‍കാത്തതില്‍ ഡോ.അബ്ദുള്‍ ലത്തീഫിന് മുഖ്യവിവരാവകാശ കമ്മീഷണറാണ് പിഴ വിധിച്ചത്.


യൂണിവേഴ്‌സിറ്റി കോളേജില്‍ എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി ഓഫീസില്‍ നിന്നും പ്രതി ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും ഉത്തരക്കടലാസുകള്‍ കണ്ടെടുത്തതോടെയാണ് പരീക്ഷാ നടത്തിപ്പിലെ ക്രമക്കേടും പിഎസ്സി പരീക്ഷയില്‍ അടക്കം പ്രതികളുടെ മറ്റ് തട്ടിപ്പുകളും മറനീങ്ങിയത്. ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് തള്ളി അന്നത്തെ കൊളെജ് വിദ്യാഭ്യാസ ഡയറക്ടറുടെ ചുമതല വഹിച്ച ഡോ.സുമ രംഗത്തെത്തിയതും വിവാദമായിരുന്നു. പിന്നീടുള്ള

സര്‍വ്വകലാശാല കണ്ടെത്തലില്‍ കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ വിശദീകരണം പൊളിഞ്ഞതിന് പിന്നാലെയാണ് കൃത്യമായ വിവരങ്ങള്‍ നല്‍കാതെയുള്ള യൂണിവേഴ്‌സിറ്റി കോളേജിന്റെ ഒളിച്ചുകളിയും പുറത്താകുന്നത്.പരീക്ഷ ക്രമക്കേട് വിവാദങ്ങളില്‍ കൊല്ലം സ്വദേശി ഡി ബീന നല്‍കിയ വിവരാവകാശത്തില്‍ അന്ന് കോളേജില്‍ പരീക്ഷാനടത്തിപ്പിന്റെ ചുമതല വഹിച്ച ഡോ.അബ്ദുള്‍ ലത്തീഫ് കൃത്യമായ വിവരങ്ങള്‍ നല്‍കുന്നില്ലെന്നാണ് വിവരാവകാശ കമ്മീഷന്റെ കണ്ടെത്തല്‍.

ഒരു വര്‍ഷമായിട്ടും ഒളിച്ചുകളി തുടരുന്നു. പരീക്ഷ നടത്തിപ്പ് മേല്‍നോട്ടം അധികചുമതലയായത് കൊണ്ട് പരിമിതകളുണ്ടെന്നും 2015 മുതലുള്ള എല്ലാ വിവരങ്ങളും ലഭ്യമല്ലെന്നുമാണ് മറുപടിയില്‍ പറയുന്നത്.ഇതെ തുടര്‍ന്നാണ് വീഴ്ച ഗുരുതരമെന്ന് ചൂണ്ടികാട്ടി മുഖ്യവിവരാവകാശ കമ്മീഷണര്‍ പിഴ വിധിക്കുന്നത്.

3000 രൂപ ഡോ.അബ്ദുള്‍ ലത്തീഫ് അടക്കണമെന്നും ഇല്ലെങ്കില്‍ ശമ്പളത്തില്‍ പിടിക്കുമെന്നുമാണ് ഉത്തരവ്. ഉത്തരക്കടലാസ് ചോര്‍ച്ചയിലെ ക്രൈംബ്രാഞ്ച് അന്വേഷണവും ഇഴയുകയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *