
Thiruvananthapuram തിരുവനന്തപുരം : തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം. തീപ്പെട്ടി ചോദിച്ചിട്ട് കൊടുക്കാതിരുന്നതിന് വയോധികനെ ഒരുസംഘം യുവാക്കള്‍ കല്ലുകൊണ്ട് ആക്രമിച്ചു. വെള്ളൂർ ലക്ഷംവീട് കോളനിയില്‍ അശോകനെ(60)യാണ് ആക്രമിച്ചത്.
അശോകന്റെ ചെവിക്ക് ഗുരുതര പരുക്കേല്‍ക്കുകയും പല്ല് ഇളകി പോവുകയും ചെയ്‌തു. ഗുരുതരമായി പരുക്കേറ്റ അശോകനെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.മംഗലപുരം കുറക്കോട് സ്വദേശിയായ കൊച്ചുമോൻ ആണ് ആക്രമണം അഴിച്ചുവിട്ടത്. കല്ലുകൊണ്ട് തലയിലും മുഖത്തും ഇടിക്കുകയായിരുന്നു.
പ്രതി ഒളിവിലാണ്.
Also Read: https://www.buddsmedia.com/tiger-captured-in-pulpally-taken-to-thiruvananthapuram-zoo/
അശോകൻ്റെ ചെവിക്ക് ഗുരുതര പരിക്കേല്‍ക്കുകയും പല്ല് ഇളകി പോവുകയും ചെയ്തിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ അശോകനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.