Saturday, April 19
BREAKING NEWS


Film Strike ജൂണ്‍ ഒന്ന് മുതല്‍ സംസ്ഥാനത്ത് സിനിമ സമരം

By News Desk

Film Strike തിരുവനന്തപുരം : ജൂണ്‍ ഒന്നുമുതല്‍ സംസ്ഥാനത്ത് സിനിമാ സമരം. സിനിമാ സംഘടനകളുടെ സംയുക്തയോഗത്തിലാണ് തീരുമാനം. ജി.എസ്.ടിക്ക് ഒപ്പമുള്ള വിനോദ നികുതി പിന്‍വലിക്കുക, താരങ്ങളുടെ വലിയ പ്രതിഫലം വെട്ടിക്കുറയ്ക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

Also Read : http://കാസര്‍ഗോഡ് നീലേശ്വരത്ത് വനം വകുപ്പിനെ വട്ടം ചുറ്റിച്ച് കൃഷ്ണപ്പരുന്ത്; ആക്രമിച്ചത് 20 ഓളം പേരെ https://www.buddsmedia.com/kasaragod-falcon-attack-kasaragod-falcon-attack/

ജൂണ്‍ ഒന്നുമുതല്‍ സംസ്ഥാനത്തെ എല്ലാ സിനിമ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കുന്ന രീതിയിലാണ് സമരം.

അഭിനേതാക്കള്‍ പ്രതിഫലം കുറച്ചില്ലെങ്കില്‍ സിനിമ നിര്‍മാണം നിര്‍ത്തിവെക്കേണ്ടി വരുമെന്ന് ഫിലിം പ്രൊഡൂസേഴ്‌സ് അസോസിയേഷന്‍ നേരത്തെ തന്നെ സിനിമ താരങ്ങളുടെ സംഘടനയായ അമ്മയെ അറിയിച്ചിരുന്നു.

Also Read : http://കെഎസ്ആർടിസിക്ക് 103 കോടി രൂപകൂടി അനുവദിച്ചു https://www.buddsmedia.com/ksrtc-103-crore-has-been-allocated-to-ksrtc/

സിനിമാ നിര്‍മാണം പ്രതിസന്ധിയാലായിട്ടും താരങ്ങള്‍ പ്രതിഫലം കുറയ്ക്കാന്‍ തയ്യാറാകുന്നില്ലെന്ന് നിര്‍മാതാക്കള്‍ പറയുന്നു.

വിനോദ നികുതിയുമായി ബന്ധപ്പെട്ട് നിരവധി തവണ ചര്‍ച്ച നടത്താന്‍ ശ്രമിച്ചിട്ടും സര്‍ക്കാരും തയ്യാറായില്ലെന്നും നിര്‍മാതാക്കള്‍ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *