
Flight കൊച്ചി : വിമാനയാത്രയ്‌ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട 11 മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. മലപ്പുറം സ്വദേശികളുടെ കുഞ്ഞാണ് മരിച്ചത്.
Also Read : സ്വന്തം കുഞ്ഞിനെ കടൽ ഭിത്തിയില്‍ എറിഞ്ഞു കൊന്ന കേസ്; അമ്മ ശരണ്യ ആത്മഹത്യയ്ക്ക് ശ്രമിച്ചു https://www.buddsmedia.com/the-case-of-killing-his-own-child-by-throwing-it-on-the-sea-wall-mother-saranya-tried-to-commit-suicide/
ഗൾഫ് എയർ വിമാനത്തിൽ ബഹ്റൈനിൽ നിന്നും അമ്മയ്‌ക്കൊപ്പമെത്തിയതായിരുന്നു 11 മാസം പ്രായമായ കുഞ്ഞ്. വിമാനത്തിന് അകത്ത് വച്ച് ശാരീരിക ബുദ്ധിമുട്ടുണ്ടായി. കുഞ്ഞിനെ അങ്കമാലി എൽഎസ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
മാസം തികയാതെയാണ് കുട്ടി ജനിച്ചത്. ജനനസമയത്ത് തന്നെ കുഞ്ഞിന് ഹൃദയ സംബന്ധമായ പ്രശ്നങ്ങളുണ്ടായിരുന്നു. തുടർ ചികിത്സയ്‌ക്കായി കേരളത്തിലേക്ക് എത്തുന്നതിനിടയിലാണ് മരണം സംഭവിച്ചത്.
കുഞ്ഞിന്റെ ആരോഗ്യ പ്രശ്നങ്ങളും മെഡിക്കൽ റിപ്പോർട്ടും പരിശോധിച്ച് പോസ്റ്റ്‌മോർട്ടം നടപടികൾ ഒഴിവാക്കാനുള്ള ആലോചനയും നടക്കുകയാണ്.
Also Read : 90 പലസ്‌തീനികളെ മോചിപ്പിച്ച് ഇസ്രയേൽ https://www.buddsmedia.com/israel-freed-90-palestinians/