Saturday, April 19
BREAKING NEWS


ഒരു കുടുംബത്തില്‍ നിന്ന് തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളാകുന്നത് നാല് പേര്‍

By Bijjesh uddav

വയനാട്ടിലെ ഒരു കുടുംബത്തില്‍ നിന്ന് തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളാകുന്നത് നാല് പേര്‍. തവിഞ്ഞാല്‍ പഞ്ചായത്തിലെ വാളാട് തെരഞ്ഞെടുപ്പിലാണ് നാല് പേര്‍ പോരാട്ടത്തിന് ഇറങ്ങുന്നത്.

അമ്മയും മകളും ഉള്‍പ്പെടെ 4 പേരാണ് ഒരു കുടുംബത്തില്‍ നിന്ന് ഇവിടെ മത്സരിക്കുന്നത്.

എടത്തന കോളനിയില്‍ നിന്നുള്ളവരാണ് നാല് പേരും.മൂവരും ഒരേ മുന്നണിയിലാണെങ്കില്‍ ടീച്ചറുടെ എതിരാളി പതിനെട്ടാം വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പുഷ്പ അമ്മാവന്റെ മകളാണ്. രാഷ്ട്രീയം രണ്ട് ഉണ്ടെങ്കിലും കുടുംബത്തില്‍ രാഷ്ട്രീയം പറയുന്നത് നന്നേ കുറവാണെന്നാണ് ഇവരുടെ പക്ഷം.

എടത്തന കുറിച്യ തറവാട്ടില്‍ 300 ല്‍ അധികം വോട്ടുള്ളതും സ്ഥാനാര്‍ത്ഥികളെ ഇവിടെ നിന്ന് കണ്ടെത്താന്‍ മുന്നണികളെ പ്രേരിപ്പിക്കുന്നു. പതിനെട്ടാം വാര്‍ഡ് ബിജെപിയുടെ സിറ്റിംഗ് സീറ്റാണ്. യുഡിഎഫ് സ്ഥാനാര്‍ത്ഥി പക്ഷേ എടത്തന കുടുംബത്തില്‍ നിന്നുള്ളതല്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *