
Government Medical College തിരുവനന്തപുരം : മെഡിക്കല്‍ കോളേജിലെ വനിതാ ഡോക്ടർ ജീവനൊടുക്കി. നാഗർകോവില്‍ സ്വദേശിനി ഡോ.ആർ അനസൂയയാണ് മരിച്ചത്.
എലിവിഷം കഴിച്ചാണ് മരണമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
മെഡിക്കല്‍ കോളേജിന് സമീപം പുതുപ്പള്ളി ലൈനില്‍ വാടകയ്‌ക്ക് താമസിക്കുകയായിരുന്നു ഡോ. അനസൂയ. ഭർത്താവും കുട്ടിയും ഒപ്പമുണ്ടായിരുന്നു. ഇന്നലെയാണ് വിഷം കഴിച്ച നിലയില്‍ അനസൂയയെ ഭർത്താവ് ആശുപത്രിയില്‍ എത്തിക്കുന്നത്. അർദ്ധരാത്രിയോടെ മരിച്ചു.
ഗൈനക്കോളജി വിഭാഗത്തിലെ സീനിയർ റസിഡന്റാണ് അനസൂയ. മൂന്ന് വർഷമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ജോലി ചെയ്യുകയും പഠിക്കുകയും ചെയ്യുകയായിരുന്നു. പോസ്റ്റ്‌മോർട്ടം നടപടികള്‍ പൂർത്തിയാക്കി മൃതദേഹം നാഗർകോവിലേക്ക് കൊണ്ടുപോയി.