
Hajj House in Kannur തിരുവനന്തപുരം: വടക്കന്‍ കേരളത്തില്‍ നിന്നുള്ള ഹജ്ജ് തീര്‍ത്ഥാടകര്‍ ആശ്രയിക്കുന്ന കണ്ണൂര്‍ വിമാനത്താവളത്തിനടുത്ത് ഹജ്ജ് ഹൗസ് നിര്‍മ്മിക്കാന്‍ 2025-26 സംസ്ഥാന ബജറ്റില്‍ 5 കോടി അനുവദിച്ചു.
എയര്‍പോര്‍ട്ടിനടുത്ത് കിന്‍ഫ്രയുടെ ഉടമസ്ഥതയിലുള്ള ഒരേക്കര്‍ ഭൂമി ഈ ആവശ്യത്തിനായി വിട്ടുനല്‍കാന്‍ തത്വത്തില്‍ ധാരണയായിട്ടുണ്ട്.
വടക്കന്‍ കേരളത്തില്‍ നിന്നുള്ള ഹജ്ജ് തീര്‍ത്ഥാടകരുടെ ദീര്‍ഘകാലമായുള്ള ആവശ്യമാണ് ഇതോടെ യാഥാര്‍ത്ഥ്യമാവുക. കോഴിക്കോട് വിമാനത്താവളത്തില്‍ ഹജ്ജ് ഹൗസിനോട് ചേര്‍ന്ന് 8.20 കോടി രൂപ ചെലവില്‍ വനിതാ ബ്ലോക്ക് നിര്‍മ്മിച്ചിരുന്നു.