
ക്വലാലംപുര്‍: വനിതാ അണ്ടര്‍ 19 ടി20 ലോകകപ്പില്‍ ശ്രീലങ്കയെ വീഴ്ത്തി ഇന്ത്യന്‍ വനിതകള്‍ സൂപ്പര്‍ സിക്‌സില്‍. ശ്രീലങ്കക്കെതിരെ 60 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. തുടരെ മൂന്നാം ജയം സ്വന്തമാക്കിയാണ് ഇന്ത്യന്‍ വനിതാ ടീമിന്റെ കുതിപ്പ്. 60 റണ്‍സിന്റെ തകര്‍പ്പന്‍ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഗ്രൂപ്പ് ചാംപ്യന്‍മാരായാണ് ഇന്ത്യ സൂപ്പര്‍ സിക്‌സ് ഉറപ്പിച്ചത്.
Also Read: https://www.buddsmedia.com/kurinkulam-murder-accused-arrested-suspected-to-have-taken-poison/
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 118 റണ്‍സാണെടുത്തത്. ജയം തേടിയിറങ്ങിയ ലങ്കന്‍ വനിതകളുടെ പോരാട്ടം 9 വിക്കറ്റ് നഷ്ടത്തില്‍ 58 റണ്‍സില്‍ അവസാനിച്ചു. ഇന്ത്യയ്ക്കായി ശബ്‌നം ഷാകില്‍,വി ജെ ജോഷിത, പരുണിക സിസോദിയ എന്നിവര്‍ 2 വിക്കറ്റുകള്‍ വീതവും ആയുഷി ശുക്ല, വൈഷ്ണവി ശര്‍മ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.