
ISRO Launch Success ശ്രീഹരിക്കോട്ട: ശ്രീഹരിക്കോട്ട സതീഷ്‌ധവാൻ സ്‌പേസ് സെന്ററിൽനിന്നുള്ള നൂറാമത് വിക്ഷേപണം വിജയം. ഇന്ത്യൻ സമയം ഇന്ന് രാവിലെ 6.23നാണ് സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് എൻവിഎസ്-02 സാറ്റ്ലൈറ്റ് ജിഎസ്എൽവി വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചു. മലയാളിയായ തോമസ് കുര്യനായിരുന്നു ഐഎസ്ആർഒയുടെ ഈ ചരിത്ര ബഹിരാകാശ ദൗത്യത്തിന്റെ മിഷൻ ഡയറക്ടർ.
അതേസമയം വിക്ഷേപണം നടന്ന് 19 മിനുട്ടിൽ ഉപഗ്രഹത്തെ നിർണായക ഭ്രമണപഥത്തിലെത്തിച്ചു. 2,250 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തെ 322.93 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ എത്തിക്കുകയായിരുന്നു ലക്ഷ്യം. ജിപിഎസിനു സമാനമായി സ്റ്റാൻഡേഡ് പൊസിഷൻ സർവീസ് സേവനം ലഭ്യമാക്കുന്നത് നാവിക് ആണ്. ഇന്ത്യയുടെ സ്വന്തം നാവിഗേഷൻ സംവിധാനമായ നാവിക് ശൃംഖലയുടെ ഭാഗമാണ് എൻവിഎസ്-02 സാറ്റ്‌ലൈറ്റ്.