Saturday, April 19
BREAKING NEWS


Kamal Haasanകമല്‍ ഹാസന്‍ രാജ്യസഭയിലേക്ക്?; ഡിഎംകെ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിഎംകെ മന്ത്രി ശേഖര്‍ ബാബു കമല്‍ ഹാസനുമായി ചര്‍ച്ച നടത്തി

By News Desk

Kamal Haasan ചെന്നൈ: മക്കള്‍ നീതി മയ്യം സ്ഥാപകനും നടനുമായ കമല്‍ ഹാസന്‍ രാജ്യസഭയിലേക്കെന്ന് സൂചന. ഡിഎംകെ മന്ത്രി ശേഖര്‍ ബാബു കമല്‍ ഹാസനുമായി ചര്‍ച്ച നടത്തി. മുഖ്യമന്ത്രി സ്റ്റാലിന്റെ നിര്‍ദേശ പ്രകാരമാണ് ചര്‍ച്ച നടന്നത്. മക്കള്‍ നീതി മയ്യത്തിന്റെ ആദ്യ രാജ്യസഭാ എംപിയായി കമല്‍ ഹാസന്‍ മത്സരിച്ചേക്കുമെന്നാണ് വിവരം.

ജൂലൈയില്‍ തമിഴ്‌നാട്ടില്‍ ഒഴിവ് വരുന്ന ആറു സീറ്റുകളില്‍ ഒന്നില്‍ അദ്ദേഹം മത്സരിക്കും. ഡിഎംകെ മുന്നണിയുടെ ഭാഗമായ കമല്‍ ഹാസന് രാജ്യസഭാ സീറ്റ് നല്‍കുമെന്ന് നേരത്തേ ഡിഎംകെ ഉറപ്പുനല്‍കിയിരുന്നു.

Also Read: https://www.buddsmedia.com/gaza-war-will-begin-again-israel-warns-hamas-if-hostages-not-returned-by-saturday/

എംപിമാരായ എന്‍ ചന്ദ്രശേഖരന്‍ (എഐഎഡിഎംകെ), അന്‍പുമണി രാംദാസ് (പിഎംകെ), എം ഷണ്‍മുഖം, വൈകോ, പി വില്‍സണ്‍, എം മുഹമ്മദ് അബ്ദുള്ള (എല്ലാവരും ഡിഎംകെ ) എന്നിവരുടെ കാലാവധി ഈ വര്‍ഷം ജൂണില്‍ അവസാനിക്കുന്നതോടെ ആറ് രാജ്യസഭാ സീറ്റുകള്‍ ഒഴിയും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *