
കൊച്ചി: ഐഎസ്എല്‍ മത്സരത്തിന്റെ ഭാഗമായി ആളുകളുടെ യാത്ര സുഗമമാക്കാന്‍ സർവീസുകൾ ദീർഘിപ്പിച്ച് കൊച്ചി മെട്രോ. ശനിയാഴ്ച രാത്രി 11 മണിവരെ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തില്‍ നിന്ന് ആലുവയിലേക്കും തൃപ്പൂണിത്തുറയിലേക്കും സര്‍വ്വീസ് ഉണ്ടാകുമെന്ന് കൊച്ചി മെട്രോ അറിയിച്ചു.
കൊച്ചിയില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡാണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികള്‍. വൈകീട്ട് 7.30നാണ് മത്സരം. താല്‍കാലിക പരിശീലകന്‍ ടി ജി പുരുഷോത്തമന്റെ കീഴില്‍ കളിച്ച നാല് മത്സരങ്ങളില്‍ മൂന്നിലും ബ്ലാസ്റ്റേഴ്‌സ് ജയിച്ചു. 16 മത്സരങ്ങളില്‍ നിന്ന് 20 പോയിന്റുമായി ബ്ലാസ്റ്റേഴ്‌സ് നിലവില്‍ ഒമ്പതാം സ്ഥാനത്താണ്. 24 പോയിന്റുള്ള നോര്‍ത്ത് ഈസ്റ്റ് അഞ്ചാമതും.