Saturday, April 19
BREAKING NEWS


Kerala Budget 2025-26 ന്യൂനപക്ഷക്ഷേമത്തിന് ബജറ്റ് വിഹിതം വര്‍ദ്ധിപ്പിച്ചു

By News Desk

Kerala Budget 2025-26 തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തലാക്കിയ ന്യൂനപക്ഷ വിഭാഗങ്ങളുടെ രണ്ട് ക്ഷേമ പദ്ധതികള്‍ക്കുമായി 26 കോടി രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റ് പ്രഖ്യാപനം.

Also Read : http://കണ്ണൂരില്‍ ഹജ്ജ് ഹൗസിന് ബജറ്റിൽ 5 കോടി https://www.buddsmedia.com/hajj-house-in-kannur-7-crores-for-hajj-house-in-kannur-5-crores-for-mt-memorial/

ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ബജറ്റ് വിഹിതത്തില്‍ 8 കോടി രൂപയുടെ വര്‍ദ്ധനവും വരുത്തി. കഴിഞ്ഞ ബജറ്റില്‍ 73.63 കോടി രൂപയായിരുന്നത് ഇത്തവണ 81.63 കോടിയായി ഉയര്‍ത്തി. ലഭിച്ചുകൊണ്ടിരിക്കുന്ന ഒരാനുകൂല്യവും ഒരു ജനവിഭാഗത്തിനും നിഷേധിക്കില്ല എന്ന എല്‍ ഡി എഫ് സര്‍ക്കാരിന്റെ ഉറപ്പാണ് ഈ ബജറ്റ് സമീപനത്തില്‍ തെളിഞ്ഞു കണ്ടത്.

കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തലാക്കിയ പ്രീ മെട്രിക് സ്‌കോളര്‍ഷിപ്പ് പദ്ധതിയ്ക്കു പകരമായി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച മാര്‍ഗ്ഗദീപം പദ്ധതിക്ക് 20 കോടി രൂപയാണ് നീക്കിവെച്ചത്. 2022-23 വര്‍ഷം മുതല്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തലാക്കിയ മൗലാന ആസാദ് നാഷണല്‍ ഫെലോഷിപ്പിനു പകരം ന്യൂനപക്ഷ ഗവേഷകര്‍ക്ക് റിസര്‍ച് ഫെലോഷിപ്പിനായി 6 കോടി രൂപയും വകയിരുത്തി.

Also Read : http://പകുതി വില തട്ടിപ്പ്: എംഎല്‍എ നജീബ് കാന്തപുരത്തിനെതിരെ കേസ് https://www.buddsmedia.com/csr-fund-scam-half-price-scam-case-against-mla-najeeb-kanthapuram/

എ പിജെ അബ്ദുള്‍ കലാം സ്‌കോളര്‍ഷിപ്പ് ഉള്‍പ്പെടെ വിവിധ സ്‌കോളര്‍ഷിപ്പുകള്‍ക്ക് 9.61 കോടി രൂപയും വിധവകളും ഭര്‍ത്താവ് ഉപേക്ഷിച്ചവരുമായ സ്ത്രീകള്‍ക്കുള്ള ഇമ്പിച്ചിബാവ ഭവന പദ്ധതിയ്ക്ക് 5 കോടിയും നൈപുണ്യ, വികസന പദ്ധതികള്‍ക്ക് 7.02 കോടിയും ന്യൂനപക്ഷ വിഭാഗം വിധവകള്‍ക്ക് സ്വയംതൊഴില്‍ പദ്ധതിക്കായി അഞ്ച് കോടി രൂപയും നീക്കിവെച്ചു.

സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്റെ ഓഹരി മൂലധനം 10 കോടിയില്‍ നിന്ന് 12 കോടിയായി ഉയര്‍ത്തി. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കോര്‍പ്പറേഷന് സര്‍ക്കാര്‍ നല്‍കുന്ന ഗ്യാരണ്ടി 50 കോടിയില്‍ നിന്ന് 100 കോടിയാക്കി ഉയര്‍ത്തിയിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *