
Kochi kakkanad fire കൊച്ചി : എറണാകുളം കാക്കനാട് തീപിടിത്തം. കാക്കനാടുള്ള ഹ്യുണ്ടെ സർവീസ് സെൻ്ററിനുള്ളിലാണ് തീപിടിച്ചത്. ഫയര്‍ഫോഴ്‌സ് എത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
രണ്ട് ഫയര്‍ഫോഴ്‌സ് യൂണിറ്റുകളാണ് സ്ഥലത്തുള്ളത്. സര്‍വ്വീസ് സെന്ററിന് പിന്‍വശത്ത് പാഴ്‌വസ്തുക്കള്‍ സൂക്ഷിച്ച സ്ഥലത്താണ് തീപിടിത്തം ഉണ്ടായത്.
ഇന്ന് രാവിലെ 11 മണിയോടെയാണ് തീപിടിത്തമുണ്ടായതെന്നാണ് വിവരം. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ തീ ഏറെക്കുറെ നിയന്ത്രണ വിധേയമാക്കി. ജീവനക്കാര്‍ ഓടി രക്ഷപ്പെട്ടതിനാല്‍ ആള്‍ അപായം ഇല്ല.