കൊച്ചി: ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടനപത്രികയിലെ 633ആമത് വാഗ്ദാനമാണ് കൊച്ചി മെട്രോയുടെ പൂർത്തീകരണം. Kochi Metro

കേന്ദ്ര അനുമതിയുൾപ്പെടെയുള്ള കാര്യങ്ങളിൽ കാലതാമസം നേരിട്ടുവെങ്കിലും എല്ലാ അനുമതികളും നേടിക്കൊണ്ട് കൊച്ചി മെട്രോയുടെ 1957.05 കോടി രൂപയുടെ രണ്ടാംഘട്ട നിർമാണപ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കുകയാണ്.
ജെഎൽഎൻ സ്റ്റേഡിയം മുതല്‍ കാക്കനാട് വഴി ഇന്‍ഫോപാര്‍ക്ക് വരെയുള്ള 11.2 കിലോമീറ്റർ ദൈര്‍ഘ്യത്തിലുള്ള നിർമ്മാണപ്രവർത്തനങ്ങളുടെ ആദ്യഘട്ടമാണ് നടപ്പിലാകുന്നത്.
2025 നവംബർ മുതൽ കാക്കനാടിലേക്കുള്ള മെട്രോയുടെ യാത്ര ആരംഭിക്കുന്നതിനായി അതിവേഗത്തിലുള്ള നിർമ്മാണമാണ് ലക്ഷ്യമിടുന്നത്.
ഇതിനായി വയഡക്റ്റ് നിർമ്മാണത്തിനുള്ള ടെൻ്ററിന്മേലുള്ള നടപടികൾ പൂർത്തിയാക്കി പൈലിങ്ങ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനം കൊച്ചി SEZ മെട്രോ സ്റ്റേഷൻ മേഖലയിൽ നിർവ്വഹിച്ചു. ആറ് സ്ഥലങ്ങളിൽ ഒരേ സമയം നിർമാണം കേന്ദ്രീകരിക്കുകയും നാല് സ്റ്റേഷനുകളുടെയും നിർമാണം ഒരുമിച്ച് നടത്തുകയും ചെയ്യും.
പുതിയ സ്ട്രെച്ചിന്റെ നിർമ്മാണം പൂർത്തിയാകുന്നതോടെ ഐടി മേഖലയിലുൾപ്പെടെ തൊഴിലെടുക്കുന്ന കൊച്ചിയിലെ ഉദ്യോഗാർഥികൾക്ക് ഏറെ ആശ്വാസമാകും.