Saturday, April 19
BREAKING NEWS


Kollam Pocso കൊല്ലത്ത് മെഴുകുതിരി വാങ്ങാന്‍ വീട്ടില്‍ എത്തിയ ഒൻപതുവയസുകാരനെ ജനലില്‍ കെട്ടിയിട്ട് പീഡിപ്പിക്കാൻ ശ്രമം

By News Desk

Kollam Pocso കൊല്ലം : ഒൻപതുവയസ്സുകാരനെ ജനലില്‍ കെട്ടയിട്ട് പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തില്‍ 35 വയസ്സുകാരൻ അറസ്റ്റിലായി. അഞ്ചല്‍ തേവർതോട്ടം സ്വദേശിയായ മണിക്കുട്ടനാണ് പോലീസിന്റെ പിടിയിലായത്.

Also Read : http://ലോട്ടറി അടിച്ച സന്തോഷത്തില്‍ സുഹൃത്തുക്കള്‍ക്ക് പാര്‍ട്ടി, തലയ്ക്കടിയേറ്റ് യുവാവ് ഗുരുതരാവസ്ഥയിൽ https://www.buddsmedia.com/kannur-lottery-man-hold-party-for-friends-attacked-in-kannur/

കഴിഞ്ഞ ദിവസമാണ് സംഭവമുണ്ടായത്. മെഴുക് തിരി വാങ്ങാനായി ഒൻപത് വയസ്സുകാരൻ ഇയാളുടെ വീട്ടിലേക്ക് പോയതായിരുന്നു. ആ സമയത്താണ് ഇയാള്‍ കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയത്. കുട്ടി കുതറി ഓടിമാറാൻ ശ്രമിച്ചപ്പോള്‍ കുട്ടിയെ ജനലില്‍ കെട്ടിയിട്ട് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. ഈ സമയം മണിക്കുട്ടന്റെ കൈയിൽ കടിച്ച ശേഷം കുട്ടി ഓടി രക്ഷപ്പെട്ടു. വീട്ടിലെത്തിയ കുട്ടി മതാപിതാക്കളെ വിവരം അറിയിച്ചു.

സംഭവത്തെ കുറിച്ച് പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്നും ഇയാള്‍ കുട്ടിയെ ഭീഷണിപ്പെടുത്തി.

Also Read : http://ബി ഉണ്ണികൃഷ്ണനും ആന്റോ ജോസഫിനും എതിരെ കേസ്; പരാതി നൽകിയത് സാന്ദ്ര തോമസ് https://www.buddsmedia.com/sandra-thomas-case-against-b-unnikrishnan-and-anto-joseph-complaint-filed-by-sandra-thomas/

പ്രതി സ്ഥിരം മദ്യപാനിയും സ്ഥലത്തെ പ്രധാന പ്രശ്‌നക്കാരനുമാണെന്നാണ് പൊലീസ് പറയുന്നത്. സ്വന്തം വീട്ടുകാരുമായി പോലും ഇയാൾ‌ക്ക് ബന്ധമില്ല. പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി മണിക്കുട്ടനെതിരെ അഞ്ചൽ പൊലീസ് കേസെടുത്തു. വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *