
Lucknow court summons on Rahul Gandhi ലഖ്നൗ: ഇന്ത്യൻ സൈന്യത്തിനെതിരെ അപകീർത്തി പരാമർശം നടത്തിയെന്നാരോപിച്ച കേസിൽ രാഹുൽ ഗാന്ധിക്ക് സമൻസ് അയച്ചു. മാർച്ച് 24 ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ലഖ്നൗ കോടതിയാണ് രാഹുൽ ഗാന്ധിക്ക് സമൻസ് അയച്ചത്. അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് അലോക് വർമ മാർച്ച് 24ന് വാദം കേൾക്കും.
2022 ഡിസംബറിൽ ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുൽ ഗാന്ധി നടത്തിയ പ്രസ്താവനകൾ ഇന്ത്യൻ സൈന്യത്തെ അപമാനിക്കുന്നതും അപകീർത്തിപ്പെടുത്തുന്നതുമാണെന്ന് ആരോപിച്ച് ബോർഡർ റോഡ്‌സ് ഓർഗനൈസേഷന്റെ (ബിആർഒ) മുൻ ഡയറക്ടർ ഉദയ് ശങ്കർ ശ്രീവാസ്തവയാണ് പരാതി നൽകിയത്.
അതേസമയം 2018ലെ കർണാടക നിയമസഭാ തെരഞ്ഞെടുപ്പിനിടെ അമിത് ഷായെക്കുറിച്ച് രാഹുൽ ഗാന്ധി നടത്തിയ പരാമർശത്തിന്‍റെ പേരിൽ ഫെബ്രുവരി 11ന് പ്രത്യേക കോടതി മാനനഷ്ടക്കേസ് പരിഗണിച്ചിരുന്നു. ഈ കേസിന്റെ അടുത്ത വാദം ഫെബ്രുവരി 24-ലേക്ക് മാറ്റിവെച്ചു.
,