
പത്തനംതിട്ട: പത്തനംതിട്ട അടൂരിൽ പ്ലസ് ടു വിദ്യാർഥിയെ 9 പേർ പീഡിപ്പിച്ചെന്ന് പരാതി. സംഭവത്തിൽ 4 പേർ അറസ്റ്റിലായി. പോക്സോ കേസ് ചുമത്തി നാലുപേരെ അറസ്റ്റ് ചെയ്തു. അഞ്ചുപേർക്കായി അന്വേഷണം തുടരുകയാണ്. അതേസമയം സ്കൂളിൽ വരാൻ മടി കാണിച്ച പ്ലസ് ടു വിദ്യാർത്ഥിനിക്ക് നൽകിയ കൗൺസിലിങ്ങിൽ ആണ് പീഡന വിവരം വെളിവായത്. ഏഴാം ക്ലാസിലാണ് പീഡനം തുടങ്ങിയത്.
അഞ്ചുവർഷത്തിനിടെയാണ് വിവിധ സംഭവങ്ങളിലായി 9 പേർ പീഡിപ്പിച്ചത്. ഇതിൽ രണ്ടുപേരെ ഇന്നലെ പിടികൂടി റിമാൻഡ് ചെയ്തു. രണ്ടുപേരെ കൂടി അറസ്റ്റ് ചെയ്തിട്ടുണ്ട്. അഞ്ചു പേർക്കായി അന്വേഷണം തുടരുന്നു. 9 കേസുകളാണ് അടൂർ പോലീസ് എടുത്തത്. ചില കേസുകൾ അടൂർ പോലീസ് സ്റ്റേഷൻ പരിധിക്ക് പുറത്താണ്. അതത് പൊലീസ് സ്റ്റേഷനുകളിലേക്ക് ഈ കേസുകൾ കൈമാറും. അടുത്തിടെയായി പഠനത്തിൽ പിന്നോട്ടുപോയ പെൺകുട്ടി വിഷാദ അവസ്ഥയിലായിരുന്നു. തുടർന്നാണ് കൗൺസിലിങ് നൽകിയത്.