Saturday, April 19
BREAKING NEWS


Sanalkumar നടിയുടെ പരാതിയിൽ സംവിധായകൻ സനൽകുമാറിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്

By News Desk

Sanalkumar കൊച്ചി: സോഷ്യൽ മീഡിയയിലൂടെ അപമാനിച്ചെന്ന പ്രമുഖ നടിയുടെ പരാതിയിൽ സംവിധായകൻ സനൽകുമാർ ശശിധരനെതിരെ ലുക്ക് ഔട്ട് ഇറക്കി പോലീസ്. കൊച്ചി സിറ്റി പോലീസ് ആണ് ലുക്കൗട്ട് സർക്കുലർ ഇറക്കിയത്. ഭാരതീയ ന്യായ സംഹിത പ്രകാരം78, ഐ.ടി ആക്ട് 67 എന്നിവ ചുമത്തി എളമക്കര പൊലീസ് ആണ് കേസ് എടുത്തിരിക്കുന്നത്.

Also Read:https://www.buddsmedia.com/police-beat-motorists-in-pathanamthitta-si-transferred/

സനല്‍ കുമാര്‍ ശശിധരന്‍റെ വിദേശയാത്രകളുടെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് പോലീസ് ഇമിഗ്രേഷന്‍ വിഭാഗത്തിന് കത്ത് നല്‍കിയിരുന്നു. സംവിധായകൻ അമേരിക്കയിലാണെന്നാണ് പൊലീസിന്‍റെ അനുമാനം. ഇത് സ്ഥിരീകരിക്കാനാണ് ഇമിഗ്രേഷന്‍ വിഭാഗത്തില്‍ നിന്ന് വിവരങ്ങള്‍ തേടിയത്.

അതേസമയം പരാതിക്കാരിയായ നടിയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി. 2022ല്‍ ഇതേ നടിയുടെ പരാതിയില്‍ സനല്‍കുമാര്‍ ശശിധരനെതിരെ കേസെടുത്തിരുന്നു. ഈ കേസ് നിലനില്‍ക്കെ തന്നെയാണ് വീണ്ടും സമാനമായ രീതിയില്‍ സനല്‍കുമാര്‍ ശല്യം തുടര്‍ന്നതെന്നും നടി പൊലീസിനു നൽകിയ പരാതിയിൽ പറയുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *