Saturday, April 19
BREAKING NEWS


Rakesh Rathore ബലാത്സം​ഗ കേസിൽ ഒളിവിലായിരുന്ന കോൺ​ഗ്രസ് എംപി അറസ്റ്റിൽ; പിടിയിലായത് വാർത്താ സമ്മേളനം നടത്തുന്നതിനിടെ

By News Desk

Rakesh Rathore ലഖ്നൗ: ബലാത്സം​ഗ കേസിൽ ഒളിവിൽ പോയ കോൺഗ്രസ് എംപി വാർത്താ സമ്മേളനം നടത്തുന്നതിനിടെ അറസ്റ്റിൽ. എംപി രാകേഷ് റാത്തോഡ് ആണ് അറസ്റ്റിലായത്.

Also Read : http://ജിം പരിശീലകർക്ക് മിനിമം വേതനം; 4 മാസത്തിനുള്ളിൽ സർക്കാർ തീരുമാനമെടുക്കണം: മനുഷ്യാവകാശ കമ്മീഷൻ https://www.buddsmedia.com/human-rights-commission-minimum-wage-for-gym-trainers-human-rights-commission/

വിവാഹവും രാഷ്ട്രീയ ഭാവിയും വാ​ഗ്ദാനം ചെയ്ത് ബലാത്സം​ഗം ചെയ്തു എന്ന 45 കാരിയായ യുവതിയുടെ പരാതിയിലാണ് രാകേഷ് റാത്തോഡിനെ അറസ്റ്റ് ചെയ്തത്.

Also Read : http://സംസ്ഥാനത്ത് നിന്നും കുഷ്ഠരോഗത്തെ പൂര്‍ണമായും തുടച്ചുനീക്കും: മന്ത്രി വീണാ ജോര്‍ജ് https://www.buddsmedia.com/veena-george-aswamedham-60-inagurated-by-veena-george/

പരാതി നൽകി രണ്ടാഴ്ചയോളം എംപി ഒളിവിലായിരുന്നതിനാൽ ഈ ദിവസങ്ങളിലെല്ലാം പ്രതിക്കുവേണ്ടി പോലീസ് അന്വേഷണം നടത്തിവരുകയായിരുന്നു. ഉത്തർപ്രദേശിലെ സീതാപൂരിൽ വാർത്താസമ്മേളനം നടത്തുന്നതിനിടെയാണ് രാകേഷ് റാത്തോഡ് അറസ്റ്റിലായത്.

നേരത്തെ, ജനുവരി 17ന് രാകേഷ് റാത്തോഡിനെതിരെ ബലാത്സംഗം (64), ക്രിമിനൽ ഭീഷണി 351 (3), തോക്ക് ഉപയോഗിച്ചുള്ള ഭീഷണി (327) (2) എന്നീ വകുപ്പുകൾ പ്രകാരം സീതാപൂരിലെ സിറ്റി കോട്വാലി പൊലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു.

കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തത് മുതൽ രാകേഷ് റാത്തോ‍ഡ് ഒളിവിലായിരുന്നു. എന്നാൽ, ബുധനാഴ്ച അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച് മുൻകൂർ ജാമ്യാപേക്ഷ തള്ളുകയും രണ്ടാഴ്ചയ്ക്കുള്ളിൽ സീതാപൂർ ജില്ലാ സെഷൻസ് കോടതിയിൽ കീഴടങ്ങാൻ നിർദേശിക്കുകയും ചെയ്തു.

തനിക്കെതിരായ എഫ്ഐആറിലെ ആരോപണങ്ങളിൽ നിലപാട് വ്യക്തമാക്കാൻ വാർത്താസമ്മേളനം വിളിക്കുന്നതിനിടെയാണ് രാകേഷ് റാത്തോഡിനെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തതെന്ന് സീതാപൂ‍ർ എസ്പി ചക്രേഷ് മിശ്ര പറഞ്ഞു. കൂടുതൽ നിയമനടപടികൾക്കായി രാകേഷ് റാത്തോഡിനെ സിറ്റി കോട്വാലി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

Also Read :http://കണ്ണൂർ മുൻ വിസി നടത്തിയ അസിസ്റ്റന്റ് പ്രൊഫസർ നിയമനങ്ങൾ റദ്ദാക്കി; വീണ്ടും സെലക്ഷൻ കമ്മിറ്റികൂടി നിയമനം നടത്താൻ ഉത്തരവ് https://www.buddsmedia.com/kannur-university-vc-explained-supreme-court-verdict-in-kannur-university-vc-reappointment-case/

ആരോപണങ്ങളിൽ വ്യക്തത നൽകാൻ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം പൊലീസിന് മുന്നിൽ ഹാജരായില്ലെന്നും കഴിഞ്ഞ രണ്ടാഴ്ചയായി അറസ്റ്റിൽ നിന്ന് ഒഴിഞ്ഞുമാറുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *