
Sadiq Ali Shihab Thangal മലപ്പുറം : 2026-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് അധികാരത്തിൽ വന്നാൽ പ്രധാനപദവി പി.കെ. കുഞ്ഞാലിക്കുട്ടിക്കാവുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ.
മലപ്പുറത്ത് ‘മ’ ലിറ്റററി ഫെസ്റ്റിലാണ് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മുസ്ലീം ലീഗിനെ പി.കെ. കുഞ്ഞാലിക്കുട്ടി തന്നെ നയിക്കുമെന്ന് തങ്ങൾ വ്യക്തമാക്കിയത്. പി.കെ. കുഞ്ഞാലിക്കുട്ടികൂടി പങ്കെടുത്ത സംവാദത്തിലായിരുന്നു സാദിഖലി ശിഹാബ് തങ്ങളുടെ പ്രതികരണം.
യുഡിഎഫ് അധികാരത്തിൽ വന്നാൽ മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി പദങ്ങൾ മുസ്ലീംലീഗ് ആഗ്രഹിക്കുന്നുണ്ടോ എന്ന ചോദ്യത്തിനും സാദിഖലി ശിഹാബ് തങ്ങൾ മറുപടി നൽകി. കോൺഗ്രസിന് സമ്മതമാണെങ്കിൽ ലീഗിന് സന്തോഷമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. യു.ഡി.എഫ് അധികാരത്തിൽ വന്നാൽ പ്രധാനപദവി പി.കെ. കുഞ്ഞാലിക്കുട്ടിക്കാവുമെന്നും സാദിഖലി ശിഹാബ് തങ്ങൾ കൂട്ടിച്ചേർത്തു.