
Sharon murder case ഷാരോണിനെ കൊന്നതെന്ന് തെളിഞ്ഞതോടെ ഗ്രീഷ്മയ്ക്ക് നിയമം കരുതി വെച്ചിരിക്കുന്ന ശിക്ഷ എന്താണെന്നാണ് പലരും ആലോചിക്കുന്നത്. വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ വാദിച്ചപ്പോൾ ശിക്ഷയുടെ അളവ് പരമാവധി കുറയ്ക്കണമെന്നാണ് ഗ്രീഷ്മ കോടതിയിൽ അപേക്ഷിച്ചത്. ശിക്ഷ ഇന്ന് വിധിക്കും.
പ്രായവും പഠിക്കാന്‍ മിടുക്കിയെന്നതും പരിഗണിക്കണം. ബിരുദാനന്തര ബിരുദം വരെ നേടിയിട്ടുണ്ട്, 24 വയസ് മാത്രമേയുള്ളു, തുടര്‍ന്ന് പഠിക്കണം. അതുകൊണ്ട് ശിക്ഷയില്‍ പരമാവധി ഇളവ് അനുവദിക്കണം എന്നാണ് കുറ്റക്കാര്‍ക്ക് എന്തെങ്കിലും പറയാനുണ്ടോ എന്ന ജഡ്ജിയുടെ ചോദ്യത്തിന് ഗ്രീഷ്മ മറുപടി നല്‍കിയത്. വിദ്യാഭ്യാസ രേഖകളും ഹാജരാക്കി. എഴുതി തയ്യാറാക്കിയ പേപ്പര്‍ ജഡ്ജിക്കുമുന്നില്‍ ഹാജരാക്കിയെങ്കിലും നേരിട്ട് അടുത്തേക്ക് വിളിച്ച് ജഡ്ജി വിശദീകരണം ആവശ്യപ്പെടുകയായിരുന്നു.
അപൂര്‍വങ്ങളില്‍ അപൂര്‍വം എന്ന രീതിയിലുള്ള കേസെന്ന നിലയില്‍ 302 എന്ന കൊലക്കുറ്റം ചുമത്തിയ പശ്ചാത്തലത്തില്‍ പരമാവധി ശിക്ഷതന്നെ നല്‍കണമെന്ന ആവശ്യം പ്രോസിക്യൂഷന്‍ ഉന്നയിച്ചു. സ്‌നേഹത്തെയാണ് ഗ്രീഷ്മ തോല്‍പ്പിക്കാന്‍ ശ്രമിച്ചതും കൊലപ്പെടുത്തിയതും എന്ന വാദവും പ്രോസിക്യൂഷന്‌റെ ഭാഗത്തുനിന്നുണ്ടായി.
എന്തുകൊണ്ടാണ് ഷാരോണിനെ കൊലപ്പെടുത്തിയത് എന്ന് ഉദ്യോഗസ്ഥരിൽ ചിലർ ഗ്രീഷ്മയോട് ചോദിച്ചിരുന്നു. ഇതിന് തിരികെ ലഭിച്ച മറുപടി അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്നത് ആയിരുന്നു.
ഷാരോണിനൊപ്പം ജീവിക്കാൻ ആഗ്രഹമില്ല, ഒഴിവാകാൻ പറഞ്ഞിട്ട് പോകുന്നുമില്ല. കൊല്ലുകയല്ലാതെ വേറെ മാർഗ്ഗം ഇല്ലാത്തതുകൊണ്ട് ചെയ്തു. ശിക്ഷ കിട്ടുമെന്ന് അറിയാം. കൂടിപ്പോയാൽ ജീവപര്യന്തം. 38 വയസ്സിൽ പുറത്തിറങ്ങാം. അതുകഴിഞ്ഞ് ജീവിച്ചോളാം- ഇങ്ങനെ ആയിരുന്നു ഗ്രീഷ്മ നൽകിയ മറുപടി.
Also Read : https://www.buddsmedia.com/champions-trophy-squad-india-squad-announced-sanju-out-rohit-as-captain/