
Shine Tom Chacko Acquitted in Cocaine Case കൊച്ചി: കൊക്കെയ്ൻ കേസിൽ നടൻ ഷൈന്‍ ടോം ചാക്കോ ഉൾപ്പെടെയുള്ളവരെ വെറുതെ വിട്ടു. എറണാകളും സെഷൻസ് കോടതിയുടേതാണ് വിധി. ഷൈന്‍ ടോം ചാക്കോ ഉൾപ്പെടെ എട്ടുപേരാണ് കേസിലുണ്ടായിരുന്നത്.
2015 ജനുവരി 30ന് കൊച്ചി കടവന്ത്രയിലെ ഫ്ലാറ്റിൽ നടന്ന റെയ്ഡിലാണ് നടൻ ഷൈൻ ടോം ചാക്കോയും നാല് യുവതികളും പിടിയിലാകുന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ രാത്രി പന്ത്രണ്ട് മണിക്ക് നടത്തിയ റെയ്ഡില്‍ നടനൊപ്പം മോഡലുകളായ രേഷ്മ രംഗസ്വാമി, ബ്ലെസി സില്‍വസ്റ്റര്‍, ടിന്‍സ് ബാബു, സ്‌നേഹ ബാബു എന്നിവരും ഉണ്ടായിരുന്നു.
എന്നാൽ തന്നെ കേസിൽ കുടുക്കിയതിന് പിന്നിൽ ഗൂഢാലോചന ഉണ്ടായിരുന്നുവെന്നായിരുന്നു ഷൈനിന്റെ പ്രതികരണം. 2018 ഒക്ടോബറിലായിരുന്നു അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ വിചാരണ ആരംഭിച്ചത്. കേരളത്തിലെ ആദ്യത്തെ കൊക്കെയ്ന്‍ കേസായിരുന്നു ഇത്. ഷൈൻ ടോം ചാക്കോയ്ക്കുവേണ്ടി അഭിഭാഷകൻ രാമൻ പിള്ള കോടതിയിൽ ഹാജരായി.