
Smriti Mandhana മുംബൈ : ബിസിസിഐ യുടെ 2025-ലെ മികച്ച അന്താരാഷ്ട്ര വനിതാ ക്രിക്കറ്റർക്കുള്ള പുരസ്‌കാരം വനിതാ താരം സ്മൃതി മന്ദാനയ്ക്ക്. ഇത് മൂന്നാം തവണയാണ് താരം പുരസ്‌കാരം സ്വന്തമാക്കുന്നത്.
ഇതിനു മുൻപ് 2021-ലും 2022-ലും ഇതേ പുരസ്കാരം താരം നേടിയിരുന്നു. ഏകദിനങ്ങളിൽ, 57.46 ശരാശരിയിൽ 747 റൺസ് സ്മൃതി സ്വന്തം പേരിൽ കുറിച്ചിരുന്നു.
കഴിഞ്ഞ വർഷം നാല് ഏകദിന സെഞ്ചുറികൾ നേടിയത് വനിത ക്രിക്കറ്റിലെ റെക്കോർഡാണ്.
അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) വനിത ഏകദിന ക്രിക്കറ്റർ ഓഫ് ദ ഇയർ പുരസ്‌കാരവും നേരത്തെ സ്മൃതി മന്ദാനയ്ക്ക് ലഭിച്ചിരുന്നു.