Thiruvananthapuram തിരുവനന്തപുരത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സ്‌കൂളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി
Thiruvananthapuram തിരുവനന്തപുരം: കാട്ടാക്കടയിലെ കുറ്റിച്ചലിൽ വിദ്യാര്‍ത്ഥിയെ സ്‌കൂളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പരുത്തിപ്പള്ളി വിഎച്ച്എസ്‌സി പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ബെന്‍സണ്‍ ഏബ്രഹാമിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ ആറു മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.
ഇന്നലെ വൈകുന്നേരം മുതല്‍ കുട്ടിയെ കാണാനില്ലായിരുന്നു. ബന്ധുക്കൾ പോലീസിൽ പരാതി നല്കുകകയും കുട്ടിയ്ക്കായി തിരച്ചിൽ നടത്തുകയും ചെയ്തിരുന്നു. ഇതിനിടെ സ്കൂളിൽ പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. മരണ കാരണം വ്യക്തമല്ല.
Also Read: https://www.buddsmedia.com/elephants-attack-in-temple-two-women-killed-in-koyilandy/
കുട്ടി ആത്മഹത്യ ചെയ്യാനുള്ള കാരണം വ്യക്തമല്ല. അതേസമയം ഇന്ന് സ്കൂൾ പ്രൊജക്റ്റ് വയ്‌ക്കേണ്ട അവസാന ദിനമായിരുന്നു. ഇതുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രശ്നം ഉണ്ടായിരുന്നോ എന്ന സംശയം ബന്ധുക്കൾ ഉന്...