Nenmara Double Murder നെന്മാറ ഇരട്ടക്കൊലപാതകം; ചെന്താമരയെ പേടി, മൊഴി നൽകാതെ പിന്മാറി നാലു സാക്ഷികൾ
Nenmara Double Murder പാലക്കാട്: നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയെ പേടിച്ച് മൊഴി നൽകാതെ നിർണായക സാക്ഷികൾ. കൊലപാതകത്തിനുശേഷം ചെന്താമര കൊടുവാളുമായി നിൽക്കുന്നത് കണ്ട വീട്ടമ്മ ഒന്നും കണ്ടില്ലെന്ന് നിലപാടെടുക്കുകയായിരുന്നു. ചെന്താമര സുധാകരനെ കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്ന് ആദ്യം പറഞ്ഞ നാട്ടുകാരൻ അറിയില്ലെന്ന് പറഞ്ഞ് പിൻവാങ്ങിയിരിക്കുകയാണ്. കൊലപാതകം നടന്ന ദിവസം ചെന്താമര വീട്ടില്‍ ഉണ്ടായിരുന്നുവെന്ന് ആദ്യം പറഞ്ഞ രണ്ടുപേരും കൂറുമാറി.
Also Read: https://www.buddsmedia.com/arjun-ashokan-aju-varghese-and-ahana-krishna-kumar-starrer-nancy-rani-is-hitting-theaters-on-march-14/
ജനുവരി 27ന് രാവിലെയാണ് അയൽവാസികളായ തിരുത്തമ്പാടം ബോയൻനഗറിൽ സുധാകരനെയും അമ്മ ലക്ഷ്മിയെയും ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. 28ന് രാത്രി പോത്തുണ്ടിക്ക് സമീപം മാട്ടായിയിലെ വീടിന് സമീപത്തെ വ...