Saturday, April 19
BREAKING NEWS


ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിനെതിരെ ഭീഷണി; ഖലിസ്ഥാൻ അനുകൂലിക്കെതിരെ കേസ് World Cup Cricket

By Bijjesh uddav

World Cup Cricket ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിനെതിരെ ഭീഷണിമുഴക്കിയ ഖലിസ്ഥാൻ അനുകൂലിക്കെതിരെ കേസെടുത്ത് പൊലീസ്. സിഖ് ഫോർ ജസ്റ്റിസ് സംഘടനയുടെ തലവൻ ഗുർപട് വന്ത്‌ സിങ് പന്നുവിനെതിരെയാണ് കേസ്. ഇന്ത്യ-പാക്കിസ്ഥാൻ ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിനെതിരെയാണ് ഇയാളുടെ ഭീഷണി. യുഎപിഎ, ഐടി വകുപ്പുകൾ പ്രകാരമാണ് നടപടി.

ഗുജറാത്തിലെ അഹമ്മദാബാദ് പൊലീസാണ് ഖലിസ്ഥാൻ ഭീകരനും സിഖ് ഫോർ ജസ്റ്റിസ് സംഘടനയുടെ തലവനുമായ ഗുർപട് വന്ത്‌ സിങ് പന്നുവിനെതിരെ കേസെടുത്തിരിക്കുന്നത്.

ഒക്ടോബർ 14ന് നടക്കുന്ന ഇന്ത്യ പാകിസ്താൻ മത്സരം അഹമ്മദാബാദ് സ്റ്റേഡിയത്തിൽ നിശ്ചയിച്ചിരിക്കുന്നത്. ഈ മത്സരത്തിന് മുമ്പായി ഇതുമായി ബന്ധപ്പെട്ട് വീഡിയോ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചുവെന്നതാണ് കേസിന് ആസ്പദമായ സംഭവം. മത്സരം നടക്കുന്ന സമാധാനപരമായ അന്തരീക്ഷം തകർക്കുമെന്നാണ് ഈ വീഡിയോയിലുള്ളതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

Also Read : https://www.buddsmedia.com/kitex-garments-the-one-in-telangana-will-be-the-longest-factory-in-the-world/

കഴിഞ്ഞ ദിവസങ്ങളിൽ ഖലിസ്ഥാൻ ഭീകരവാദികൾക്കെതിരെ എൻഐഎ ഉൾപ്പെടെ സ്വരം കടുപ്പിച്ചിരുന്നു. പല സംസ്ഥാനങ്ങളിലും എൻഐഎ നടത്തിയ റെയ്ഡുകളിൽ ഭീകരവാദികളുടെ ആയുധങ്ങൾ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യ പാകിസ്താൻ മത്സരത്തിന് ഖലിസ്ഥാൻ ഭീകരവാദികളുടെ ഭീഷണി ഉണ്ടായിരിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *