
Tiger Attack In Kerala വയനാട് : പഞ്ചാരക്കൊല്ലിയിൽ നരഭോജി കടുവയെ പിടികൂടാൻ ശ്രമിച്ച ദൗത്യ സംഘത്തിന് നേരെ കടുവയുടെ ആക്രമണം. താറാട്ട് ഭാഗത്ത് തിരച്ചിലിനിറങ്ങിയ മാനന്തവാടി ആർആർടി അംഗം ജയസൂര്യയ്ക്കാണ് കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റത്.
ഉൾക്കാട്ടിൽ വച്ചായിരുന്നു ആക്രമണം ഉണ്ടായത്. താറാട്ട് ഭാഗത്ത് കടുവയെ കണ്ടുവെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് സംഘം എത്തിയത്.
3 വെറ്റിനറി ഡോക്ടർമാരുടെ കീഴിലുളള മയക്കുവെടി സംഘമടക്കം 7 ടീമുകളാണ് കടുവയുടെ കൽപ്പാട്, കടുവ കിടന്ന സ്ഥലം എന്നിവ തേടിയാണ് തെരച്ചിൽ നടക്കുന്നത്. എട്ടു പേരടങ്ങുന്ന സംഘമായി തിരിഞ്ഞായിരുന്നു പരിശോധന. അതിനിടയിലാണ് ആക്രമണം ഉണ്ടായത്.